അഭിനയം മാത്രമല്ല, നൃത്തവും വഴങ്ങും; വീഡിയോ പങ്കുവച്ച് ശ്രുതി രജനീകാന്ത്

Published : Mar 06, 2021, 02:40 PM IST
അഭിനയം മാത്രമല്ല, നൃത്തവും വഴങ്ങും; വീഡിയോ പങ്കുവച്ച് ശ്രുതി രജനീകാന്ത്

Synopsis

'എട്ട് സുന്ദരികളും ഞാനും' പോലുള്ള ഷോകളിൽ ബാല താരമായാണ് ശ്രുതി രജനീകാന്ത് അഭിനയ ജീവിതം ആരംഭിച്ചത്.

സംപ്രേഷണം തുടങ്ങി ദിവസങ്ങൾക്കകം പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറിയ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. സിനിമാ-സീരിയല്‍ നടനായ ശ്രീകുമാറിനൊപ്പം മിനി സ്ക്രീനിൽ പുതുമുഖങ്ങളായ താരങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പര നിരവധി കാഴ്ചക്കാരുമായി മുന്നേറുകയാണ്. 

പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ശ്രുതി രജനീകാന്ത് കൈകാര്യം ചെയ്യുന്ന പൈങ്കിളി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിക്കഴിഞ്ഞു. തന്മയത്തമുള്ള അഭിനയശൈലിയാണ് ശ്രുതിയെ പ്രേക്ഷകരോട് വളരെ പെട്ടെന്ന് അടുപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശ്രുതി. മനസ് തുറക്കുന്ന ഇടം എന്ന ക്യാപ്ഷനോടെ കഴിഞ്ഞദിവസം ശ്രുതി പങ്കുവച്ചചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.. മനോഹരമായ പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് തനി നാടന്‍ ലുക്കിലായിരുന്നു പുതിയ ചിത്രത്തില്‍ ശ്രുതി.

ഇതേ വേഷവിതാനത്തിൽ മായാ മയൂരമാടി... എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ സ്ലോ വേർഷന് നൃത്താവിഷ്കകാരമൊരുക്കിയിരിക്കുകയാണ് ശ്രുതി. നേരത്തെ ഷോർട്ട്ഫിലിമുകൾ ചെയ്ത് ഒരു സംവിധായിക കൂടിയാണെന്ന് തെളിയിച്ച ശ്രുതി, ഇപ്പോൾ തനിക്ക് നൃത്തവും വഴങ്ങുമെന്ന് പറയുന്നു. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

'എട്ട് സുന്ദരികളും ഞാനും' പോലുള്ള ഷോകളിൽ ബാല താരമായാണ് ശ്രുതി രജനീകാന്ത് അഭിനയ ജീവിതം ആരംഭിച്ചത്. എന്നാൽ, 'ചക്കപ്പഴത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.  സ്‌ക്രീനിലെ മകൻ റൈഹുവുമൊത്തുള്ള ശ്രുതിയുടെ റിയലിസ്റ്റിക് അഭിനയം ഇരു കയ്യുംനീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത