
മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശ്വേത തിവാരിയും മക്കളായ നടി പലക്ക് തിവാരിയും മകൻ റേയാൻഷും ഒപ്പം മോറിഷ്യസിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. ജൂൺ 27-ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ, കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ബിക്കിനിയിൽ ബീച്ചിൽ അവധി ദിനം ആഘോഷിക്കുന്ന ശ്വേതയുടെ ഗ്ലാമറസ് ലുക്ക് ആരാധകരെ അത്ഭുതപ്പെടുത്തി.
മിനിമൽ ജ്വല്ലറിയും ഓവർസൈസ്ഡ് സൺഗ്ലാസും ധരിച്ച്, ഒരു കറുത്ത ഫ്ലേർഡ് മിനി സ്കർട്ടിനൊപ്പം ശ്വേത തന്റെ ഫിറ്റ്നസും പ്രകടിപ്പിച്ചു. "മാജിക് ബൈ ദ ബീച്ച്" എന്നാണ് ശ്വേത തന്റെ പോസ്റ്റിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ശ്വേതയ്ക്കൊപ്പം മകൾ പലക് തിവാരിയും ബീച്ചിൽ തന്റെ സ്റ്റൈലിഷ് ലുക്കിലായിരുന്നു. ചുവപ്പും വെളുപ്പും വരകളുള്ള ബിക്കിനിയിൽ പലക് എത്തിയത്. കറുത്ത ഷോർട്ട്സും ലേസ് ക്രോപ്പ് ടോപ്പും ചേർത്ത്, അവർ ഒരു റിസോർട്ട് വെയർ ലുക്കിലായിരുന്നു. "ട്രോപിക്സ്..." എന്ന ക്യാപ്ഷനോടെ പലക് തന്റെ ചിത്രങ്ങൾ പങ്കുവെച്ചു.
44-ാം വയസ്സിലും ശ്വേതയുടെ ഫിറ്റ്നസും യൗവനവുമാണ് ആരാധകര്‍ ഈ പോസ്റ്റിന് അടിയില്‍ ചര്‍ച്ചയാക്കിയത്. "24 വയസ്സുള്ള മകൾ പലകിനെക്കാൾ ചെറുപ്പം" എന്നാണ് ഒരു ആരാധകന്റെ കമന്റ്.
'ശരിക്കും സന്തൂര്‍ മമ്മി' എന്ന പതിവ് കമന്‍റും ചിലയിടത്ത് കാണാം. മോറിഷ്യസിലെ കുടുംബ വെക്കേഷന്‍ പലകിന്റെയും ശ്വേതയുടെയും ഫാഷൻ സെൻസിനെയും അവരുടെ കുടുംബ ബന്ധത്തിന്‍റെ ഊഷ്മളതയെയും എടുത്തുകാണിക്കുന്നു എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.
ശ്വേതയുടെ ടെലിവിഷൻ പ്രോജക്ടായ 'ആപ്കാ അപ്നാ സാക്കിർ' അവസാനിച്ചെങ്കിലും. സോഷ്യല്‍ മീഡിയയില്‍ ശ്വേത വലിയ സാന്നിധ്യമാണ്.