മമ്മൂട്ടിയുടെ ആ വൈറല്‍ സെല്‍ഫി സിദ്ദിഖിന്റെ വീട്ടില്‍ നിന്ന്; സംഭവിച്ചത് ഇങ്ങനെ

Published : Jan 16, 2020, 05:28 PM ISTUpdated : Jan 16, 2020, 06:02 PM IST
മമ്മൂട്ടിയുടെ ആ വൈറല്‍ സെല്‍ഫി സിദ്ദിഖിന്റെ വീട്ടില്‍ നിന്ന്; സംഭവിച്ചത് ഇങ്ങനെ

Synopsis

"ഞങ്ങള്‍ക്കെല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ളാദത്തിലുമായിരുന്നു.."

ഉണ്ണി മുകുന്ദന്‍ ഇന്ന് ഫേസ്ബുക്കിലൂടെ പങ്കുവച്ച ഒരു ചിത്രം വൈറലായിരുന്നു. മമ്മൂട്ടി എടുത്ത സെല്‍ഫിയില്‍ അദ്ദേഹത്തിനൊപ്പം സഹപ്രവര്‍ത്തകരായ മോഹന്‍ലാല്‍, ദിലീപ്, ജയറാം, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ആരാധകര്‍ ഏവേശത്തോടെയാണ് ഈ ചിത്രം ഏറ്റെടുത്തത്. ഇതിനോടകം 38,000ല്‍ ഏറെ ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. അതേസമയം ഈ ചിത്രം എവിടെനിന്നാണെന്നോ എങ്ങനെ സംഭവിച്ചതാണെന്നോ ഉള്ള സൂചനകള്‍ ഉണ്ണി മുകുന്ദന്റെ കുറിപ്പില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആ സെല്‍ഫി സംഭവിക്കാനിടയായ സാഹചര്യം പറഞ്ഞിരിക്കുകയാണ് സിദ്ദിഖ്.

ഇന്നലത്തെ ദിവസത്തിന് പ്രത്യേകതകളൊന്നും ഇല്ലായിരുന്നെന്നും എന്നാല്‍ തന്റെ ക്ഷണം സ്വീകരിച്ച് മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള സഹപ്രവര്‍ത്തകര്‍ വീട്ടിലേക്ക് എത്തിച്ചേര്‍ന്നെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

സിദ്ദിഖിന്റെ കുറിപ്പ്

ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രത്യേകതകള്‍ ഒന്നും ഉണ്ടായിരുന്നില്ല, എങ്കില്‍ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവര്‍ത്തകരായ മമ്മൂക്ക, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ചാക്കോച്ചന്‍ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി. ഞങ്ങള്‍ക്കെല്ലാവര്‍ക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങള്‍ പിരിഞ്ഞു.

വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം. ഇനിയും ഇതില്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവര്‍ക്കും ഇതുപോലെ ഇടക്കിടക്ക് സൗഹാര്‍ദപരമായ കൂടിച്ചേരലുകള്‍ ഉണ്ടാവണം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ പിരിഞ്ഞു..

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്