എസ്‍ടിആര്‍ തന്നെയോ ഇത്! ആരാധകരെ അമ്പരപ്പിച്ച് ചിമ്പുവിന്‍റെ ന്യൂ ലുക്ക്

Published : Oct 29, 2020, 09:18 PM ISTUpdated : Oct 29, 2020, 09:19 PM IST
എസ്‍ടിആര്‍ തന്നെയോ ഇത്! ആരാധകരെ അമ്പരപ്പിച്ച് ചിമ്പുവിന്‍റെ ന്യൂ ലുക്ക്

Synopsis

സുശീന്ദ്രന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഈശ്വരന്‍' എന്ന ചിത്രത്തിനുവേണ്ടിയാണ് ചിമ്പുവിന്‍റെ പുതിയ ട്രിംഡ് ലുക്ക്. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് അദ്ദേഹം കുറച്ചിരിക്കുന്നത്. 

കൊവിഡ് കാലത്ത് ചലച്ചിത്രതാരങ്ങളില്‍ പലരും അധികം സമയം ചിലവഴിച്ചത് ജിമ്മിലാണ്. പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വ്യായാമ ചിത്രങ്ങളും പുതിയ ലുക്കുകളുമൊക്കെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിലമ്പരശനെപ്പോലെ അമ്പരപ്പിക്കുന്നവയായിരുന്നില്ല ആ ശാരീരിക മാറ്റങ്ങളൊന്നുമെന്ന് മാത്രം! സോഷ്യല്‍ മീഡിയയിലൂടെ ചിമ്പു ഇന്ന് പുറത്തുവിട്ട ചിത്രങ്ങള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മിനിറ്റുകള്‍ക്കകം ആ ചിത്രങ്ങള്‍ വൈറല്‍ ആവുകയും ചെയ്തു.

സുശീന്ദ്രന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഈശ്വരന്‍' എന്ന ചിത്രത്തിനുവേണ്ടിയാണ് ചിമ്പുവിന്‍റെ പുതിയ ട്രിംഡ് ലുക്ക്. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് അദ്ദേഹം കുറച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തെത്തിയിരുന്നു. എന്നാല്‍ ഇന്ന് പുറത്തുവന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ ശാരീരീകമാറ്റത്തെക്കുറിച്ച് പ്രേക്ഷകരില്‍ അമ്പരപ്പുളവാക്കിയത്.

കഴിഞ്ഞ ചിത്രങ്ങളായ അന്‍പാനവന്‍ അടങ്ങാതവന്‍ അസരാതവന്‍, ചെക്കാ ചിവന്ത വാനം, വന്താ രാജാവാതാന്‍ വരുവേന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ശരീരഭാരം കൂടുതലായിരുന്നു എസ്‍ടിആറിന്. അതിന്‍റെ പേരില്‍ അദ്ദേഹം പലപ്പോഴും ട്രോള്‍ പേജുകളില്‍ പരിഹാസത്തിന് ഇരയാവേണ്ടിയും വന്നിരുന്നു. അതേസമയം വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തിലെത്തുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ 'മാനാട്' ആണ് ചിമ്പുവിന്‍റേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം. 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും