'ഇന്നെന്റെ മകൾക്കു അറിയില്ല, അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആരാണെന്ന്': വൈറൽ കുറിപ്പ്

Published : Nov 12, 2022, 07:53 AM ISTUpdated : Nov 12, 2022, 07:58 AM IST
'ഇന്നെന്റെ മകൾക്കു അറിയില്ല, അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആരാണെന്ന്': വൈറൽ കുറിപ്പ്

Synopsis

മമ്മൂട്ടിയുടേതായി അണിയറിയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കാതൽ.

മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കാതൽ. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാള സിനിമയിൽ അഭിനയിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോളും ലൊക്കേഷൻ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്ന മമ്മൂട്ടിയുടെ ലൊക്കേഷൻ വീഡിയോയാണ് വൈറാലാകുന്നത്. 

ഇവ മിറിയം എന്ന കൊച്ചു മിടുക്കിയാണ് മമ്മൂക്കയ്ക്കൊപ്പം വീഡിയോയിലുള്ളത്. അമ്മ സിൻസി അനിലിനൊപ്പം കാതൽ സിനിമയുടെ ലൊക്കേഷനിലെത്തിയതാണ് ഈ മിടുക്കി. തന്റെ മകൾ മമ്മൂട്ടിക്കൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന വിശേഷം സിൻസി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇവയ്ക്ക് ഒപ്പം മറ്റ് കുട്ടികളും ലൊക്കേഷനിൽ ഉണ്ടായിരുന്നു. ചോക്ലേറ്റ് നൽകിയാണ് മമ്മൂട്ടി കുഞ്ഞുങ്ങളെ യാത്രയാക്കിയത്. 

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇന്നെന്റെ മകൾക്കു അറിയില്ല... അവൾ ചേർന്ന് നിൽക്കുന്നതും ഓടി ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും.നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയിൽ  ഒരു നിധി പോലെ സൂക്ഷിക്കും...ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി...

 ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ​​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതല്‍. രണ്ട് ദിവസം മുന്‍പ് നടന്‍ സൂര്യ ലൊക്കേഷനില്‍ എത്തിയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

'ജോസഫ് അലക്‌സ് ഐഎഎസ്, ധീരനായ ബ്യൂറോക്രാറ്റ്'; സന്തോഷം പങ്കുവച്ച് ഷാജി കൈലാസ്

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക