Marakkar unseen visuals : 'മരക്കാറി'നുവേണ്ടി ആക്ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്ന മോഹന്‍ലാല്‍: വീഡിയോ

Published : Jan 06, 2022, 11:12 PM IST
Marakkar unseen visuals : 'മരക്കാറി'നുവേണ്ടി ആക്ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്ന മോഹന്‍ലാല്‍: വീഡിയോ

Synopsis

ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാണ്

മലയാള സിനിമയുടെ സമീപകാല ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം (Marakkar). തങ്ങളുടെ സ്വപ്‍ന പ്രോജക്റ്റ് എന്ന് മോഹന്‍ലാലും (Mohanlal) പ്രിയദര്‍ശനും വിശേഷിപ്പിച്ചിരുന്ന ചിത്രം ഡിസംബര്‍ 2നാണ് ലോകമാകമാനമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്‍റെ റിലീസിനുശേഷം ഒഫിഷ്യല്‍ ഹാന്‍ഡിലുകളില്‍ നിന്ന് ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. യുട്യൂബില്‍ അവയൊക്കെ കാഴ്ചക്കാരെയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ നടത്തിയ പരിശീലനത്തിന്‍റെ ഒരു ലഘുവീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തിനുവേണ്ട ചില സംഘട്ടനരംഗങ്ങളുടെ അടവുകള്‍ പഠിക്കുന്ന മോഹന്‍ലാല്‍ ആണ് വീഡിയോയില്‍. ആക്ഷന്‍ കൊറിയോഗ്രഫര്‍മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നിഷ്‍പ്രയാസം ചുവടുകള്‍ വെക്കുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ത്യാഗരാജനും തായ്‍ലന്‍ഡില്‍ നിന്നുള്ള കസു നെഡയും ചേര്‍ന്നായിരുന്നു മരക്കാറിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫി. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ബജറ്റ് 100 കോടി ആയിരുന്നു. മോഹന്‍ലാലിനൊപ്പം പ്രഭു, ശരത്‍കുമാര്‍, സിദ്ദിഖ്, മുകേഷ്, ഇന്നസെന്‍റ്, മഞ്ജു വാര്യര്‍, മാമുക്കോയ, സുരേഷ് കുമാര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത