മലയാളികളുടെ പ്രിയ ​ഗായിക; രജനികാന്തിനൊപ്പമുള്ള സുന്ദരിക്കുട്ടിയെ മനസ്സിലായോ ?

Published : Mar 19, 2023, 12:25 PM ISTUpdated : Mar 19, 2023, 12:32 PM IST
മലയാളികളുടെ പ്രിയ ​ഗായിക; രജനികാന്തിനൊപ്പമുള്ള സുന്ദരിക്കുട്ടിയെ മനസ്സിലായോ ?

Synopsis

ഗായികയുടെ കുട്ടിക്കാല ഫോട്ടോ വൈറല്‍. 

സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ മലയാളികൾക്കും പ്രിയങ്കരിയായ ഒരു ​ഗായികയുടെ കുട്ടിക്കാല ഫോട്ടോയാണ് പുറത്തുവരുന്നത്. 

മലയാളി അല്ലെങ്കിലും ശരാശരി കേരളീയ സംഗീതാസ്വാദകർക്ക് പ്രിയങ്കരിയായ അനുരാധ ശ്രീറാമിന്റേതാണ് ഫോട്ടോ. ഒപ്പം സൂപ്പർ സ്റ്റാർ രജനികാന്തും ഉണ്ട്. 1980-ൽ കാളി എന്ന ചിത്രത്തിൽ രജനികാന്തിനോടൊപ്പം ബാലതാരമായി അനുരാധ അഭിനയിച്ചിരുന്നു. ആ സമയത്ത് എടുത്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

റിയാലിറ്റി ഷോകളിലൂടെയും മറ്റുമാണ് അനുരാധയെ മലയാളിക്കു സുപരിചിതം. പാട്ടുപോലെ തന്നെ അതിമധുരമാണ് അനുരാധയുടെ സംസാരവും. മുൻഗായിക രേണുകാ ദേവിയുടെ മകൾ കൂടിയാണ് അനുരാധ. 1995ൽ ബോംബെ എന്ന ചിത്രത്തിലെ മലരോട് മലരിങ്ങ് എന്ന ഗാനം ആലപിച്ചു കൊണ്ടാണ് അനുരാധ ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്.

എ ആർ റഹ്മാൻ്റെ തന്നെ ഇന്ദിരയിലെ അച്ചം അച്ചം ഇല്ലൈ ആയിരുന്നു ആദ്യത്തെ സോളോ ഗാനം. 1997ൽ പുറത്തിറങ്ങിയ 'ചെന്നൈ ഗേൾ' എന്ന ആൽബം വലിയ ഹിറ്റായിരുന്നു. പന്ത്രണ്ടാം വയസ്സു മുതൽ സംഗീത വേദികളിൽ സജീവമായിരിക്കുന്ന അനുരാധ, നിരവധി റേഡിയോ, ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.  അറേബ്യ എന്ന ചിത്രത്തിലെ ഹമ്മ ഹോയ് എന്ന ഗാനം മനോയ്ക്കൊപ്പം പാടിയാണ് അനുരാധ ആദ്യമായി മലയാളത്തിൽ എത്തിയത്. നിരവധി മ്യൂസിക് റിയാലിറ്റി ഷോകളുടെ വിധികർത്താവായും അനുരാധ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് കര്‍ണാടക, ബംഗാള്‍ സംസ്ഥാന അവാര്‍ഡുകളും തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും ഉള്‍പ്പെടെ നിരവധി ബഹുമതികൾ അവരെ തേടിയെത്തി.

'രണ്ട് സ്റ്റിച്ചുണ്ട്, നല്ല വേദനയാണ്'; അമൃത സുരേഷിന്റെ തലയ്ക്ക് പരിക്ക്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത