Rithu Manthra : 'ആ ഇതിഹാസം സംഭവിച്ചിട്ട് ഒരു വർഷം'; കുറിപ്പുമായി ഋതു മന്ത്ര

Published : Feb 19, 2022, 09:48 PM IST
Rithu Manthra : 'ആ ഇതിഹാസം സംഭവിച്ചിട്ട്  ഒരു വർഷം'; കുറിപ്പുമായി ഋതു മന്ത്ര

Synopsis

ബിഗ് ബോസ് സീസൺ മൂന്നിൽ വളരെയധികം ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഋതു മന്ത്ര.

ബിഗ് ബോസ് (Bigg boss 3) സീസൺ മൂന്നിൽ വളരെയധികം ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഋതു മന്ത്ര (Rithu manthra). ഗായിക, മോഡൽ, നടി തുടങ്ങി വിവിധ മേഖലകളിൽ സജീവമായ താരം ഇപ്പോൾ മലയാളികൾക്ക് സുപരിചിതയാണ്. വലിയൊരു കൂട്ടം ആരാധകരെയും ബിഗ് ബോസിന് ശേഷം താരം കൂടെക്കൂട്ടിയിട്ടുണ്ട്. 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തിൽ മിസ് ടാലന്‍റഡ് പട്ടവും ഋതു കരസ്ഥമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരത്തിന്‍റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. 

ഇപ്പോഴിതാ ബിഗ് ബോസ് സീസൺ മൂന്നിലെത്തിയതിന്റെ ഒന്നാം വാർഷികത്തിൽ കുറിപ്പുമായി എത്തുകയാണ് താരം. അവിശ്വസനീയമായ അനുഭവമായിരുന്നു ബിഗ് ബോസ് യാത്രയെന്ന് ഋതു കുറിക്കുന്നു. ജീവിതം മാറ്റിമറിച്ച  ഇതിഹാസത്തിന്റെ ഭാഗമായതിന് നന്ദി പറഞ്ഞ ഋതു, ആരാധകർക്കും നന്ദി പറഞ്ഞു.

ഋതു മന്ത്രയുടെ കുറിപ്പിങ്ങനെ...

365 ദിവസങ്ങൾ ഇത്രയം വേഗതയിൽ  കഴിഞ്ഞുപോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. കഴിഞ്ഞവർഷം ഫെബ്രുവരി 14-ന് എന്റെ ജീവിതത്തിൽ വലിയ മാറ്റം സംഭവിച്ചു. ബിഗ് ബോസ് മലയാളം മൂന്ന്,  അതൊരു ഇതിഹാസം തന്നെയായിരുന്നു. സ്വപ്നതുല്യമായ ഒരു അനുഭവമായി അത്  കടന്നുപോയി. ആ 100 ദിവസങ്ങൾ ആഘോഷിക്കാൻ നൽകിയതിനും എന്റെ ജീവിത യാത്രയുടെ ഭാഗമായതിനും വളരെ നന്ദി.

നിങ്ങളുടെ പിന്തുണയും സ്നേഹവും ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഇത്  സാധ്യമാകുമായിരുന്നില്ല.  എത്ര അഗാധമായി നന്ദിയുള്ളവളാണ് എന്ന് പറയാൻ പോലും എനിക്ക് കഴിയില്ല.  എന്റെ എല്ലാ ഫാൻ പേജുകളോടും,  നിങ്ങൾ നല്ലവരാണ്.  നിങ്ങളുടെ ജോലി തുടരുക.. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. എല്ലാ പ്രിയപ്പെട്ട ഹൃദയങ്ങൾക്കും വാലന്റൈൻസ് ഡേ ആശംസകൾ  ജീവിക്കുക, സ്നേഹിക്കുക, ചിരിക്കുക ...

അടുത്തിടെ കേദാർനാഥിലേക്ക് നടത്തിയ യാത്രയുടെ വിശേഷവും ഋതു മന്ത്ര പങ്കുവച്ചിരുന്നു.  യാത്രയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. എപ്പോഴായിരുന്നു യാത്ര, തനിച്ചായിരുന്നോ തുടങ്ങി നിരവധി ചോദ്യങ്ങളുമായി ആരാധകർ എത്തുന്നുണ്ട്.  അടുത്തിടെ ഏഷ്യാനെറ്റിൽ ആര്യ അവതരിപ്പിക്കുന്ന വാൽക്കണ്ണാടിയെന്ന പരിപാടിയിൽ അതിഥിയായി ഋതു എത്തിയിരുന്നു. അന്ന് ചില ചോദ്യങ്ങൾക്ക് ഋതുവിന്‍റെ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു.  ബ്രേക്കപ്പിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ആര്യയുടെ ചോദ്യം. ഇതിന് ഋതു നൽകിയ മറുപടി ഇങ്ങനെയായിരുന്നു.. 

നമുക്ക് ആളെ പറ്റില്ലെന്ന് ഉണ്ടെങ്കിൽ ബ്രേക്കപ്പ് ആവാമെന്നാണ് ഞാൻ പറയുന്നത്. നമ്മൾക്ക് നമ്മളുടേതായിട്ടുള്ള ഒരു സെൽഫ് ലൗ എത്രത്തോളം ആണെന്നുള്ളത് മനസിലാക്കാനുള്ള ഏറ്റവും നല്ല പ്രധാനപ്പെട്ട ഫാക്ടറാണ് ബ്രേക്കപ്പ് ആവുക എന്നുള്ളത്. ചില കമിതാക്കൾ കാണുമല്ലോ പാർക്കിൽ കൈ കോർത്ത് നടക്കുമ്പോ, എടാ നമ്മുക്ക് പിരിയാൻ പറ്റില്ലെന്നൊക്കെ പറയുന്നവർ. ഇത്തരം കാര്യങ്ങളോടൊക്കെ വല്ലാത്ത പുച്ഛം തോന്നും. ഇതൊക്കെ എവിടം വരെ പോകും.. വല്ലാത്ത പുച്ഛമാണ് എനിക്ക് തോന്നാറുള്ളത്. ഇതൊക്കെ തന്നെയാണ് സംഭവിക്കാൻ പോകുന്നത്, ഋതു പറഞ്ഞു. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലെല്ലാം ഋതു മന്ത്ര അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സിനിമയിൽ പിന്നണി ഗായികയായും ഋതു അരങ്ങേറ്റം കുറിച്ചിരുന്നു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത