സ്വയം ഏറ്റെടുത്ത വെല്ലുവിളി, ആറ് വർഷങ്ങൾ; ഫിറ്റ്നസ് മാറ്റവുമായി റിമി ടോമി, കമന്റുകളുടെ പൂരം

Published : Feb 09, 2024, 03:48 PM ISTUpdated : Feb 09, 2024, 04:04 PM IST
സ്വയം ഏറ്റെടുത്ത വെല്ലുവിളി, ആറ് വർഷങ്ങൾ; ഫിറ്റ്നസ് മാറ്റവുമായി റിമി ടോമി, കമന്റുകളുടെ പൂരം

Synopsis

വർഷങ്ങൾക്ക് മുൻപുള്ള റിമിയും ഇപ്പോഴുള്ള താരത്തിന്റെ ലുക്കും കണ്ട് ഞെട്ടിയവരാണ് ഏറെയും.

ലയാളികൾ ഒന്നടങ്കം ഇഷ്ടപ്പെടുന്നൊരു ​ഗായികയാണ് റിമി ടോമി. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ കണ്ണിലുണ്ണിയായി മാറിയ താരത്തിന് ആരാധകർ ഏറെയാണ്. റിമി പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കും പ്രോ​ഗ്രാം വീഡിയോകൾക്കും താഴെ വരുന്ന കമന്റുകൾ തന്നെ അതിന് ഉദാഹരണമാണ്. ഒരു സ്റ്റേജ് ഷോയിൽ റിമി ഉണ്ടെങ്കിൽ പിന്നെ അണിയറ പ്രവർത്തകർക്ക് പേടിക്കേണ്ട ആവശ്യമില്ല. കാണികളെ കയ്യിലെടുക്കാനുള്ള റിമി ടോമിയുടെ കഴിവാണ് അതിന് കാരണം. 

ഏത് പാട്ടും തന്നിൽ ഭദ്രമാണെന്ന് ഓരോ നിമിഷവും തെളിയിക്കുന്ന റിമി, ഫിറ്റ്നസ് തുടങ്ങിയിട്ട് നാളുകൾ ഏറെയായി കഴിഞ്ഞു. വർഷങ്ങൾക്ക് മുൻപുള്ള റിമിയും ഇപ്പോഴുള്ള താരത്തിന്റെ ലുക്കും കണ്ട് ഞെട്ടിയവരാണ് ഏറെയും. മെലിഞ്ഞ് സുന്ദരിയാകാനുള്ള റിമിയുടെ ഫിറ്റ്നസ് ട്രെയിനിം​ഗ് തുടങ്ങിയിട്ട് കഴിഞ്ഞ ആറ് വർഷം ആയിരിക്കുകയാണ്. റിമി തന്നെയാണ് ഇക്കാര്യം അറിയിച്ചതും. 

വർഷങ്ങൾ നീണ്ട തന്റെ ഫിറ്റ്നസ് യാത്രയുടെ വീഡിയോ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് റിമി ടോമി. വർക്കൗട്ടിനിടയിൽ ജിമ്മിൽ നിന്നുമുള്ള വീഡിയോയാണ് റിമി ഷെയർ ചെയ്തത്. താൻ സ്വയം ചലഞ്ച് ഏറ്റെടുത്തത് കൊണ്ടാണ് ഇങ്ങനെയായതെന്നും റിമ പറയുന്നുണ്ട്. 

'നമ്മള്‍ സ്വയം ചാലഞ്ച് ഏറ്റെടുത്തില്ലെങ്കില്‍, മാറ്റം ഉണ്ടാകില്ല. ഫിറ്റ്നസ്സ് യാത്രയുടെ ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. (2018 മുതല്‍ 2024 വരെ) ദൈവത്തിന് നന്ദി' എന്നാണ് വീഡിയോയ്ക്ക് റിമി നല്‍കിയ ക്യാപ്ഷൻ. പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്ത് എത്തിയത്. 'ആഹാ പൊളിച്ച്, റിമി ചേച്ചി അടിപൊളി, വാവ് ഫിറ്റ്നെസ് ഫ്രീക്കാണ് നിങ്ങൾ. എല്ലാ സ്ത്രീകൾക്കും പ്രചോദനം, റിമിയ്ക്ക് തുല്യം റിമി മാത്രം', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ മത്സരാർത്ഥി, 'മുട്ടക്കള്ളി'യെന്ന പേര്: ശ്വേത മേനോൻ പറയുന്നു

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത