'ലോക്ക് ഡൗണ്‍ ഡാന്‍സ്'; കിടുക്കാച്ചി ഡാന്‍സുമായി റിമി ടോമി

Web Desk   | Asianet News
Published : Apr 26, 2020, 07:53 AM IST
'ലോക്ക് ഡൗണ്‍ ഡാന്‍സ്'; കിടുക്കാച്ചി ഡാന്‍സുമായി റിമി ടോമി

Synopsis

കിടിലന്‍ ഡാന്‍സുകളുമായുള്ള സെക്കന്‍റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് റിമി പങ്കുവച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

റിമി ടോമിയെക്കുറിച്ച് പറയുമ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായിക എന്നാണോ? മികച്ച അവതാരക എന്നാണോ പറയേണ്ടതെന്ന് പലര്‍ക്കും സംശയം തോന്നും. ഗായികയ്ക്കും അവതാരകയ്ക്കും അപ്പുറം അഭിനയരംഗത്തും കൈവച്ചിട്ടുണ്ട് റിമി. അവതാരകയുടെ വേഷത്തിലും പൊളി പെര്‍ഫോമന്‍സാണ് റിമി കാഴ്ചവയ്ക്കുന്നത്.  ദൂരദര്‍ശനിലെ ഗാനവീഥി എന്ന പരിപാടിയിലൂടെയായിരുന്നു സിനിമാ-മിനിസ്‌ക്രീന്‍ മേഖലയില്‍ റിമി അറിയപ്പെടാന്‍ തുടങ്ങുന്നത്.

താരത്തിന്റെ കരിയറിലെ വഴിത്തിരിവ് മീശമാധവനിലെ ചിങ്ങമാസം എന്നു തുടങ്ങുന്ന ഗാനമായിരുന്നു. അന്നുമുതല്‍ ഇന്നുവരേയും റിമി മലയാളികളുടെ എല്ലാമാണ്.  നിരവധി ഷോകളില്‍ റിമിയുടെ സാന്നിധ്യം ഏറെ രസം പകര്‍ന്നു. ജയറാമിനൊപ്പം മുഴുനീള കഥാപാത്രമായും, ബിജു മേനോന്‍ അടക്കമുള്ള നിരവധി താരങ്ങള്‍ക്കൊപ്പം കുഞ്ഞിരാമായാണത്തിലും റിമി അഭിനയിച്ചു.

എന്നാല്‍ ഇതിനെല്ലാം അപ്പുറമാണ് തന്‍റെ കഴിവുകള്‍  എന്ന് പറയുകയാണ് റിമി. പാട്ടു പാടുന്നതിനിടയില്‍ ചെറുതായി ഡാന്‍സ് കളിക്കുന്ന റിമിയെ എല്ലാവരും കണ്ടിട്ടുണ്ടാകുമെങ്കിലും, എല്ലാം മറന്ന് ഡാന്‍സ് ചെയ്യുന്ന റിമിയെ ആരും കണ്ടിട്ടുണ്ടാവില്ല. അങ്ങനെ ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈന്‍ മീഡിയകളില്‍ തരംഗമാവുകയാണ്. കിടിലന്‍ ഡാന്‍സുകളുമായുള്ള സെക്കന്‍റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് റിമി പങ്കുവച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. ഡാന്‍സിന് നല്ല പ്രതികരണവുമായി നിരവധി പേരാണ് എത്തുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍