'ഒരു പുഷ്പം മാത്രമെന്‍'; നൃത്താവിഷ്കാരവുമായി താരദമ്പതിമാര്‍

Published : Apr 26, 2020, 07:51 AM IST
'ഒരു പുഷ്പം മാത്രമെന്‍'; നൃത്താവിഷ്കാരവുമായി താരദമ്പതിമാര്‍

Synopsis

ലോക്ക് ഡൗണ്‍ കാലത്ത് ഒരു പുഷ്പം മാത്രമെന്‍ എന്ന ഗാനത്തിന് ദൃശ്യാവിഷ്കാരമൊരുക്കുകയാണ് ലോലിതനും മണ്ഡോദരിയും. ഗാനത്തിനൊത്ത് നൃത്തം വയ്ക്കുന്ന സ്നേഹയെയും ഭാവാഭിനയവുമായെത്തുന്ന ശ്രീകുമാറുമാണ് വീഡിയോയില്‍.

മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളില്‍ മുന്‍പന്തിയിലാണ് ലോലിതനെയും മണ്ഡോദരിയും, അഥവാ ശ്രീകുമാറും സ്നേഹയും. അഭിനേതാക്കളായ സ്‌നേഹയുടെയും എസ്പി ശ്രീകുമാറിന്റെയും വിവാഹം ഇരുവരുടെയും ആരാധകര്‍ ഏറെ ആഹ്ലാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലെ 'ലോലിതനും' 'മണ്ഡോദരി'യും ജീവിതത്തില്‍ ഒരുമിക്കുന്ന വിശേഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു. 

വിവാഹശേഷം സോഷ്യല്‍ മീഡിയയിലെ ഇരുവരുടെയും പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ ആരാധകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരാധകരുമായി നിരന്തരം സംസാരിക്കാനും ഇരുവരും സമയം കണ്ടെത്താറുമുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് ഒരു പുഷ്പം മാത്രമെന്‍ എന്ന ഗാനത്തിന് ദൃശ്യാവിഷ്കാരമൊരുക്കുകയാണ് ഇരുവരും. ഗാനത്തിനൊത്ത് നൃത്തം വയ്ക്കുന്ന സ്നേഹയെയും ഭാവാഭിനയവുമായെത്തുന്ന ശ്രീകുമാറുമാണ് വീഡിയോയില്‍.

PREV
click me!

Recommended Stories

'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി
'ഇത് ചെയ്തവന് ഒരു കുതിരപവൻ', ബി​ഗ് സ്ക്രീനിൽ കാണാനാകാത്ത 'ഇടയ കന്യക', എ ഐ വീഡിയോ വൈറൽ