'ഇന്നെന്റെ വിവാഹം, വധു ഉറ്റസുഹൃത്ത്'; ചിത്രം പങ്കുവച്ച് ഗായകൻ സിദ്ധാർഥ് മേനോൻ

By Web TeamFirst Published Dec 22, 2019, 3:27 PM IST
Highlights

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സിദ്ധാർഥിന് വിവാഹാശംസകളുമായി എത്തിയത്. ​ഗായികയും അവതാരികയുമായ അഭിരാമി സുരേഷ്, ആര്യ, ആൻ ശീതൾ, ഇവ പവിത്രൻ തുടങ്ങിയവർ താരത്തിന് വിവാഹാശംസകൾ‌ നേർന്നു.

നടനും ​ഗായകനുമായ സിദ്ധാർഥ് മേനോൻ വിവാഹിതനായി. ഇന്ന് വിവാഹിതനാകുകയാണെന്ന വിവരം സിദ്ധാർഥ് തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. മറാത്തി നടിയും നർത്തകിയുമായ തൻവി പാലവ് ആണ് സിദ്ധാർഥിന്റെ വധു. മുംബൈ സ്വദേശിയായ തൻവിയുമായി താരം പ്രണയത്തിലായിരുന്നു. തൻവിയുടെ ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പും പങ്കുവച്ചായിരുന്നു സിദ്ധാർഥ് വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം അറിയിച്ചത്.

''എല്ലാവരുടെയും പ്രണയകഥ മനോഹരമാണ്. എന്നാൽ, ഞങ്ങളുടെതാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, ഇന്ന് ഞാനെന്റെ ഉറ്റസുഹൃത്തിനെ വിവാഹം ചെയ്യുകയാണ്. പാർട്ട് ടൈം കാമുകിയും ഫുൾ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലെത്തയും പാർട്ണർ ഇൻ ക്രൈം'', സിദ്ധാർഥ് കുറിച്ചു.

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സിദ്ധാർഥിന് വിവാഹാശംസകളുമായി എത്തിയത്. ​ഗായികയും അവതാരികയുമായ അഭിരാമി സുരേഷ്, ആര്യ, ആൻ ശീതൾ, ഇവ പവിത്രൻ തുടങ്ങിയവർ താരത്തിന് വിവാഹാശംസകൾ‌ നേർന്നു. പ്രമുഖ മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജിലൂടെ ആരാധകരുടെ പ്രിയ​ഗായകനായി മാറിയത്. നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ സിദ്ധാർഥ് സിനിമകളിൽ പാടാൻ തുടങ്ങിയത്. ഇതുവരെ പത്തോളം സിനിമകളിലായി പന്ത്രണ്ടോളം പാട്ടുകള്‍ സിദ്ധാർഥ് ആലപിച്ചിട്ടുണ്ട്.

 

ഗായകനെന്നതിലുപരി മികച്ച നടനെന്ന നിലയിലും സിദ്ധാർഥ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വികെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർഥ് അഭിനയത്തിലും ഒരുകൈ നോക്കിയത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളായി പത്തോളം സിനിമകളിലും താരം വേഷമിട്ടു. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി ആയിരുന്നു സിദ്ധാർഥിന്റെതായി പുറത്തിറങ്ങിയ ഒടുവിലെത്തെ ചിത്രം. തൃശ്ശൂർ സ്വദേശിയായ സിദ്ധാർഥ് ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്.  

 

 

 

 


 

click me!