'വിജയം നമുക്ക് തന്നെ'; ഓൾ‍ഡ് ട്രാഫോർഡിലെ ആവേശത്തിൽ ശിവകാർത്തികേയനും

Published : Jun 16, 2019, 04:52 PM IST
'വിജയം നമുക്ക് തന്നെ'; ഓൾ‍ഡ് ട്രാഫോർഡിലെ ആവേശത്തിൽ ശിവകാർത്തികേയനും

Synopsis

നടൻ ശിവകാർത്തികേയനും ​ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറുമാണ് ഇന്ത്യ-പാക് മത്സരം കാണാൻ ഇം​ഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെത്തിയത്.

മാഞ്ചസ്റ്റര്‍: ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം കാണാൻ ഓൾ‍ഡ് ട്രാഫോർഡിലെ കളിക്കളത്തിൽ ആവേശത്തോടെ തമിഴകത്തെ സൂപ്പർതാരങ്ങളും. നടൻ ശിവകാർത്തികേയനും ​ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറുമാണ് ഇന്ത്യ-പാക് മത്സരം കാണാൻ ഇം​ഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെത്തിയത്. ഓൾ‍ഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.

അനിരുദ്ധാണ് ശിവകാർത്തികേയനൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. 'വിജയം നമുക്ക് തന്നെ. ആജീവനാന്ത അനുഭവം', എന്നായിരുന്നു ചിത്രത്തിനൊപ്പം അനിരുദ്ധ് ട്വീറ്റ് ചെയ്തത്.

അതേസമയം, പാക്കിസ്ഥാനെതിരെതിരായ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 24 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തോടെ 144 റണ്‍സെടുത്തിട്ടുണ്ട്.  

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി