വീണ്ടും കഥകളി അരങ്ങില്‍; സന്തോഷം പങ്കുവച്ച് സ്നേഹ ശ്രീകുമാർ

Published : Mar 06, 2024, 11:30 PM IST
വീണ്ടും കഥകളി അരങ്ങില്‍; സന്തോഷം പങ്കുവച്ച് സ്നേഹ ശ്രീകുമാർ

Synopsis

"അമ്മയുടെ എന്നത്തേയും ഏറ്റവും വലിയ ആഗ്രഹം ആണ് എന്നെ കഥകളി വേഷത്തിൽ കാണുക എന്നത്"

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകശ്രദ്ധ നേടുന്നത്. അമ്മ ആയ ശേഷവും അഭിനയ തിരക്കുകളിൽ ആണ് താരം. ഇപ്പോഴിതാ അഭിനയം പോലെ തന്നെ തനിക്ക് ഏറെ ഇഷ്ടമുള്ള കഥകളിയിലേക്കും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സ്നേഹ. വീണ്ടും കഥകളി വെഷം കെട്ടിയതിന്‍റെ സന്തോഷത്തിലാണ് താരം.

"ഗർഭകാലവും പ്രസവവും കഴിഞ്ഞ് ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കഥകളി വേഷം കെട്ടി.. ദക്ഷയാഗത്തിലെ ഭദ്രകാളി. 11-ാം വയസിലെ അരങ്ങേറ്റത്തിന് വേഷം കെട്ടുമ്പോൾ ഉള്ള അതേ പേടി ഉള്ളിൽ ഉണ്ടായിരുന്നു, ഒപ്പം പനിയും. എന്നാലും എനിക്ക് ധൈര്യം തന്നത് എന്റെ ഗുരുനാഥൻമാരായ കലാമണ്ഡലം ഇ വാസുദേവൻ മാഷും കലാമണ്ഡലം ശ്രീകുമാർ ആശാനും ആണ്.. ആദ്യമായി വേദിയിൽ പോകുന്ന മനസുമായി നിന്ന എനിക്ക് ഇടയ്ക്കു സംശയങ്ങളും പേടിയും മാറി മാറി വന്നു. ഒരു കൊച്ചിനെ ആദ്യമായി വേദിയിലേക്ക് വിടുന്നപോലെ എല്ലാരും എന്റെ കൂടെനിന്നു.

അമ്മയുടെ എന്നത്തേയും ഏറ്റവും വലിയ ആഗ്രഹം ആണ് എന്നെ കഥകളി വേഷത്തിൽ കാണുക എന്നത്. എന്റെ വേഷം കണ്ട് ഇത്രയും സന്തോഷിക്കുന്ന ആൾ വേറെ ഉണ്ടാവില്ല.. എന്തായാലും ഇന്നലത്തെ അവതരണത്തിന് ശേഷം ഒരു ധൈര്യം കിട്ടി, ഇനി അങ്ങോട്ട്‌ പഠിക്കാനും, വേഷം കെട്ടാനും.. അമ്മയുടെ പരിപാടി സമയത്തു വഴക്കൊന്നും ഇല്ലാതെ മിടുക്കനായി ഇരിക്കുന്ന എന്റെ കേദാറിന് ഉമ്മ"- സ്‌നേഹ കുറിച്ചു. കലാമണ്ഡലം ഇ. വാസുദേവനിൽ നിന്ന് കഥകളിയിലും കലാമണ്ഡലം പ്രഭാകരനിൽ നിന്ന് ഓട്ടൻതുള്ളലിലും നിർമല പണിക്കരിൽ നിന്ന് മോഹിനിയാട്ടത്തിലും സ്നേഹ വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്.

ALSO READ : ദിലീപ് ചിത്രം 'തങ്കമണി' സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി; ചിത്രം നാളെ തിയറ്ററുകളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക