'വിശേഷമായില്ലെയെന്ന ചോദ്യത്തിന് ഉത്തരം പറയാൻ സമയമായി'; സന്തോഷം പങ്കുവെച്ച് സ്നേഹ ശ്രീകുമാർ

Published : Feb 09, 2023, 03:35 PM IST
'വിശേഷമായില്ലെയെന്ന ചോദ്യത്തിന് ഉത്തരം പറയാൻ സമയമായി'; സന്തോഷം പങ്കുവെച്ച് സ്നേഹ ശ്രീകുമാർ

Synopsis

വിശേഷം ഒന്നും ആയില്ലേ എന്നാണ് ആളുകൾ ചോദിച്ചിരുന്നത്. ഇപ്പോൾ അത് നിങ്ങളുമായി പറയാനുള്ള സമയം ആയി. 

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയാണ് ഇവരുടെ ട്രേഡ് മാർക്ക്. പാട്ടും ഡാൻസുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ശ്രീയുടെ പാട്ടിന് സ്‌നേഹ ചുവടുവെക്കാറുമുണ്ട്. ഇവരുടെ പുതിയ വ്ളോഗ് ശ്രദ്ധ നേടുകയാണ്.

വിശേഷം ഒന്നും ആയില്ലേ എന്നാണ് ആളുകൾ ചോദിച്ചിരുന്നത്. ഇപ്പോൾ അത് നിങ്ങളുമായി പറയാനുള്ള സമയം ആയി. ഞാൻ ഒരു അമ്മയാകാൻ പോകുന്നു. സത്യത്തിൽ ഇത് അറിഞ്ഞിട്ട് കുറച്ചായി, എങ്കിലും പറയാൻ സമയം ആയത് ഇപ്പോഴാണ്. ഡോക്ടറെ ഒക്കെ കണ്ടിട്ട്, എല്ലാം ഓക്കെ ആയിട്ട് പറയാം എന്ന് കരുതിയാണ് ഇത് വരെ പറയാതിരുന്നത്.

ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്. വൈകിയാണ് അറിഞ്ഞത്. അറിയുമ്പോൾ 11 ആഴ്ച ആയിട്ടുണ്ടായിരുന്നു. എനിക്ക് പിസി ഓഡിയും കാര്യങ്ങളും ഒകെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ്‌സ് അത്ര കറക്ട് ആയിരുന്നില്ല പിരീഡ്‌സിന്റെ ഡേറ്റും മറ്റും വ്യത്യാസം ഉണ്ടായിരുന്നു. സെറ്റിൽ വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചിൽ തോന്നിയപ്പോൾ ഡോക്ടറെ കണ്ടിരുന്നു. അങ്ങനെ ബ്ലഡ് ടെസ്റ്റ്‌ ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത് എന്നാണ് ഇരുവരും പറയുന്നത്.

പിറ്റേ ദിവസത്തെ ദുബായ് ഷോയ്ക്ക് സാഹസികമായി ശ്രീകുമാറിനും വിസയൊപ്പിച്ചാണ് പോയത്. ഗർഭിണിയാണെന്ന് അറിയാതെ ആദ്യ മാസങ്ങളിൽ കുറെ യാത്ര ചെയ്‌തെന്നും എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും ആയിരുന്നു താരങ്ങൾ പറഞ്ഞത്.

നിരവധി ആളുകളാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തുന്നത്. ഇപ്പോഴും അഭിനയത്തിൽ സജീവമാണ് സ്നേഹ. സെറ്റിലുള്ളവർ നല്ല ശ്രദ്ധ നൽകുന്നുണ്ടെന്നും സ്നേഹ പറയുന്നുണ്ട്.

'ആരും ചതിക്കപ്പെടരുത്'; തങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് അപ്‍സരയും ആൽബിയും

തടസ്സങ്ങള്‍ എല്ലാം തട്ടിമാറ്റി; സുമിത്രയുടെ വിവാഹം നടന്നു; ആരാധകര്‍ സന്തോഷത്തില്‍

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത