ഇതാ ആ വിവാഹമിങ്ങെത്തി; ക്ഷണക്കത്ത് പുറത്തുവിട്ട് സൗഭാഗ്യ വെങ്കിടേഷ്

Published : Feb 17, 2020, 03:50 PM IST
ഇതാ ആ വിവാഹമിങ്ങെത്തി; ക്ഷണക്കത്ത് പുറത്തുവിട്ട് സൗഭാഗ്യ വെങ്കിടേഷ്

Synopsis

ആരാധകക്കൂട്ടത്തെ സ്വന്തമാക്കിയത് പ്രധാനമായും ടിക് ടോക്കിലൂടെയാണ്

സീരിയല്‍ താരം താരാ കല്യാണിന്‍റെയും അന്തരിച്ച അഭിനേതാവും നര്‍ത്തകനുമായ  രജാറാമിന്‍റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമ, സീരിയല്‍ എന്നിവയില്‍ എവിടെയും ആരും കാണാത്ത സൗഭാഗ്യ പക്ഷെ ആരാധകക്കൂട്ടത്തെ സ്വന്തമാക്കിയത് പ്രധാനമായും ടിക് ടോക്കിലൂടെയാണ്. എന്നാല്‍ ടെലിവിഷനിലും നൃത്തരംഗത്തും സജീവമായിരുന്ന താര കല്യാണിന്‍റെ മകള്‍ എന്നതിനപ്പുറത്ത് സൗഭാഗ്യ സ്വന്തമായ ഒരു സ്ഥാനവും മലയാളി ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കി.

അടുത്തിടെയാണ് സൗഭാഗ്യക്കൊപ്പം ടിക് ടോക് വീഡിയോകളിലും നൃത്ത വേദികളിലും ഒരുമിച്ചെത്തിയ അര്‍ജുന്‍ സോമശേഖറുമായി താരത്തിന്‍റെ വിവാഹം നിശ്ചയിച്ചത്. വിവാഹ ഉറപ്പിച്ചതിന്‍റെ ഒരു ചിത്രവും ഇന്‍സ്റ്റഗ്രാമിലെ ഒരു കുറിപ്പും അന്നു തന്നെ വൈറലായിരുന്നു.  ഇപ്പോഴിതാ സൗഭഗ്യയുടെ വിവാഹം എപ്പോഴാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം തന്നെ. സൗഭാഗ്യയുടെ വിവാഹം ഫെബ്രുവരി 19നാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. അതിമനോഹരമായ വിവാഹ ക്ഷണക്കത്ത് പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്