'ഇതൊക്കെ ഞാനിനി എന്നിടുവോ ആവോ'; നിരത്തിയിട്ട ഡാൻസ് കോസ്റ്റ്യൂമിന് മുന്നിൽ ചിന്താവിഷ്ടയായി ശോഭന

Web Desk   | Asianet News
Published : Dec 05, 2020, 10:16 AM ISTUpdated : Jul 12, 2021, 10:36 AM IST
'ഇതൊക്കെ ഞാനിനി എന്നിടുവോ ആവോ'; നിരത്തിയിട്ട ഡാൻസ് കോസ്റ്റ്യൂമിന് മുന്നിൽ ചിന്താവിഷ്ടയായി ശോഭന

Synopsis

കഴിഞ്ഞദിവസം മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് ശോഭന നൽകിയ കമന്റും ഏറെ ശ്രദ്ധ നേടിയിരുന്നു. സുന്ദരനായി കുറച്ചുകൂടി ചെറുപ്പമായ ലുക്കിലാണ് മോഹൻലാൽ ഫോട്ടോയിൽ കാണപ്പെടുന്നത്. ‘കൂൾ ലാൽ സാർ’ എന്നായിരുന്നു ശോഭനയുടെ കമന്റ്.

നൃത്തവും അഭിനയവും കൊണ്ട് മലയാളത്തിന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രിയെന്ന ഖ്യാതി സ്വന്തമാക്കിയ താരമാണ് ശോഭന. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം കുറയുന്നില്ല.  അടുത്തിടെയാണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സോഷ്യൽ മീഡിയ വഴി താര തന്റെ സിനിമ വിശേഷങ്ങളും നൃത്തവിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ചർച്ചയായിരിക്കുന്നത്. 

നിരത്തിയിട്ടിരിക്കുന്ന കുറേ വസ്ത്രങ്ങൾക്ക് മുന്നിലിരിക്കുന്ന തന്റെ ചിത്രമാണ് ശോഭന പങ്കുവയ്ക്കുന്നത്. നൃത്തത്തിന്റെ വേഷങ്ങൾ നോക്കി ചിന്താവിഷ്ടയായാണ് താരം ഇരിക്കുന്നത്. രസകരമായ ചിത്രം ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലാണ് താരം പങ്കുവച്ചിരിക്കുന്നത്. 

കഴിഞ്ഞദിവസം മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് ശോഭന നൽകിയ കമന്റും ഏറെ ശ്രദ്ധ നേടിയിരുന്നു. സുന്ദരനായി കുറച്ചുകൂടി ചെറുപ്പമായ ലുക്കിലാണ് മോഹൻലാൽ ഫോട്ടോയിൽ കാണപ്പെടുന്നത്. ‘കൂൾ ലാൽ സാർ’ എന്നായിരുന്നു ശോഭനയുടെ കമന്റ്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്