എത്ര ജന്മദിനങ്ങൾ കടന്നുപോയാലും നീ എൻ ചെല്ലക്കുട്ടി: മകന് പിറന്നാൾ ആശംസയുമായി ലക്ഷ്മി നായർ

Published : Nov 27, 2023, 02:39 PM IST
എത്ര ജന്മദിനങ്ങൾ കടന്നുപോയാലും നീ എൻ ചെല്ലക്കുട്ടി: മകന് പിറന്നാൾ ആശംസയുമായി ലക്ഷ്മി നായർ

Synopsis

2018ലാണ് വിഷ്ണുവും അനുരാധയും വിവാഹിതരാകുന്നത്.

രു കാലത്ത് കുക്കറി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ ആളാണ് ലക്ഷ്മി നായര്‍. അധ്യാപിക കൂടിയായ ലക്ഷ്മി ഇപ്പോള്‍ യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. തന്റെ കുടുംബ വിശേഷങ്ങളും ലക്ഷ്മി നായര്‍ സോഷ്യൽ മീഡിയകളിലൂടെ പങ്കുവയ്ക്കാറുണ്ട്. കുടുംബം ഒട്ടാകെ പ്രേക്ഷകർക്ക് മുന്നിൽ പരിചിതരുമാണ്. 

ഇപ്പോഴിതാ, മകൻ വിഷ്ണുവിന് പിറന്നാൾ ആശംസകൾ നേരുകയാണ് ലക്ഷ്മി നായർ. 'എത്ര ജന്മദിനങ്ങൾ കടന്നു പോയാലും നീ എന്റെ ചെല്ലക്കുട്ടി തന്നെയാണ്' എന്നായിരുന്നു ലക്ഷ്മി മകനൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്. മകന്റെ കുഞ്ഞിന്റെ വിശേഷങ്ങള്‍ എല്ലാം ലക്ഷ്മി യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവയ്ക്കാറുണ്ട്. അമ്മൂമ്മയായി ജീവിക്കുക എന്നത് ഒരു സാഹസികം തന്നെയാണെന്നാണ് ലക്ഷ്മി നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കുഞ്ഞിനെ മാറോട് ചേര്‍ത്ത് എടുത്ത് ആശുപത്രിയിലേക്കൊക്കെ പോകുന്ന ചിത്രങ്ങളും ലക്ഷ്മി നായര്‍ പങ്കുവെച്ചിരുന്നു. സരസ്വതി എന്നാണ് ചെറുമകൾക്ക് നൽകിയിരിക്കുന്ന പേര്.

വിഷ്ണുവിന്റെ ഭാര്യ അനുരാധയെന്ന അനുക്കുട്ടിയും പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. "എന്റെ അമേസിംഗ് ആയ ഭർത്താവ്, നമ്മുടെ സുന്ദരിയായ മോളുടെ നല്ല അടിപൊളി അച്ഛൻ ഹാപ്പി ബർത്ത് ഡേ ഡിയർ! ഞങ്ങൾ എല്ലാവരും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു, ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ നേടിയെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അതെല്ലാം നേടാൻ നിങ്ങൾ അർഹനാണ്. നമുക്ക് ഈ സോഷ്യൽ മീഡിയയിലൂടെ ഇങ്ങനെ പരസ്പരം സംസാരിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കറിയാം, പക്ഷേ ഇന്ന് ഞാൻ അത് തിരുത്തുന്നു. എല്ലാ ദിവസവും, പ്രകാശം നിറയ്ക്കുന്നതിനും, ജീവിതം മനോഹരം ആക്കുന്നതിനും ഒരുപാട് നന്ദി," അനുരാധ കുറിച്ചു.

2018ലാണ് വിഷ്ണുവും അനുരാധയും വിവാഹിതരാകുന്നത്. അത്യന്തം ആർഭാടപൂർവം നടന്ന വിവാഹച്ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

ബോക്സ് ഓഫീസിൽ 'കാതൽ' കുതിപ്പ്; 'കണ്ണൂർ സ്ക്വാഡി'നെ പിടിക്കുമോ ചിത്രം ? നാല് ദിവസത്തെ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

ഈ സീൻ മൂപ്പര് പണ്ടേ വിട്ടതാ..; ജെൻസികളെ ഞെട്ടിച്ച് ഇന്ദ്രൻസിന്റെ കലക്കൻ ഡാൻസ്, പിന്നാലെ ഓർമപ്പെടുത്തൽ
താടി എടുത്തതേ ഓർമയുള്ളൂ, പിന്നീട് നടന്നത് ചരിത്രം ! 'ലാലേട്ടന്' സർപ്രൈസ് ഒരുക്കി ഏഷ്യാനെറ്റ്