"നിങ്ങള്‍ ഒരു മാതൃകയല്ലെ, ഇങ്ങനെ ചെയ്യാമോ?" ; നടന്‍ സോനു സൂദിനെതിരെ റെയിൽവേ

Published : Jan 05, 2023, 05:19 PM IST
"നിങ്ങള്‍ ഒരു മാതൃകയല്ലെ, ഇങ്ങനെ ചെയ്യാമോ?" ; നടന്‍ സോനു സൂദിനെതിരെ  റെയിൽവേ

Synopsis

ബോളിവുഡിലും, ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലും, സഹതാരമായും നിറഞ്ഞു നില്‍ക്കുന്ന താരമാണ്  സോനു സൂദ്. 

മുംബൈ:  നടന്‍ സോനു സൂദിനെതിരെ നോർത്തേൺ റെയിൽവേ. നടന്‍റെ അടുത്തിടെ വൈറലായ ഒരു വീഡിയോയാണ് റെയില്‍വേയുടെ വിമര്‍ശനം ക്ഷണിച്ച് വരുത്തിയത്. ഓടുന്ന ട്രെയിനിന്‍റെ വാതിലിന്‍റെ ഫുട്‌ബോർഡിൽ ഇരിക്കുന്ന രീതിയിലാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇതാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്.

ബോളിവുഡിലും, ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലും, സഹതാരമായും നിറഞ്ഞു നില്‍ക്കുന്ന താരമാണ്  സോനു സൂദ്. എന്നാല്‍ താരത്തിന്‍റെ പ്രശസ്തി വാനോളം ഉയര്‍ത്തിയത് കോവിഡ് -19 മഹാമാരിക്കാലത്തെ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ്. അതിന് ശേഷം ഇടവേളകളില്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അതിന്‍റെ വീഡിയോ പങ്കുവയ്ക്കുന്നത് താരത്തിന്‍റെ പതിവാണ്.

ഇത്തരത്തില്‍ 22 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയാണ് തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ താരം ഡിസംബർ 13ന് പങ്കുവച്ചത്. ഓടുന്ന ട്രെയിനിന്റെ വാതിലിനരികിൽ ഇരിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അവിടെ ഇരുന്ന് തന്നെ പുറത്തേക്ക് താരം എത്തി നോക്കുന്നുണ്ട്.

എന്നാല്‍ ഇത് അപകടമാണെന്നും, താരം ഇങ്ങനെ ചെയ്തത് ശരിയല്ലെന്നും പറഞ്ഞുള്ള മറുപടികള്‍ ഈ ട്വീറ്റില്‍ ഉണ്ടായിരുന്നു. ചിലര്‍ ഇന്ത്യന്‍ റെയില്‍വേയെയും ഇതില്‍ ടാഗ് ചെയ്തിരുന്നു. തുടര്‍ന്നാണ് ജനുവരി 4 നോർത്തേൺ റെയിൽവേ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും സോനുവിന് മറുപടി ലഭിച്ചിരിക്കുന്നു. 

"പ്രിയപ്പെട്ട, സോനുസൂദ്, രാജ്യത്തിനകത്തും പുറത്തും ദശലക്ഷക്കണക്കിന് ആളുകൾക്ക് നിങ്ങൾ ഒരു മാതൃകയാണ്. ട്രെയിൻ പടികളില്‍ ഇരുന്നുള്ള യാത്ര അപകടകരമാണ്, ഇത്തരത്തിലുള്ള വീഡിയോ നിങ്ങളുടെ ആരാധകർക്ക് തെറ്റായ സന്ദേശം നൽകിയേക്കാം. ദയവായി ഇത് ചെയ്യരുത്. സുഗമവും സുരക്ഷിതവുമായ യാത്ര നടത്തൂ" നോർത്തേൺ റെയിൽവേ നടന് നല്‍കിയ മറുപടി ട്വീറ്റില്‍ പറയുന്നു. 

'ഇത് പറഞ്ഞതിന് ഞാന്‍ കൊല്ലപ്പെട്ടേക്കാം': താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കരണ്‍ ജോഹര്‍

തമന്നയും വിജയ് വര്‍മ്മയും പ്രണയത്തില്‍? ; ന്യൂ ഇയര്‍ ചുംബനം വൈറല്‍.!
 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത