'ഞാനൊരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയിരുന്നു'; അനുഭവം പങ്കുവെച്ച് സൂരജ് സൺ

Published : Mar 01, 2023, 07:40 AM IST
 'ഞാനൊരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയിരുന്നു'; അനുഭവം പങ്കുവെച്ച് സൂരജ് സൺ

Synopsis

മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. മിനിസ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്കുള്ള ചുവടുവെയ്പ്പിലാണ് താരം.  

തിരുവനന്തപുരം: മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. 'പാടാത്ത പൈങ്കിളി'യിലെ ദേവയെ അവതരിപ്പിച്ചു കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. 

സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ടു നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. മിനിസ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്കുള്ള ചുവടുവെയ്പ്പിലാണ് താരം.

അതിന്റെ ഏറ്റവും പുതിയ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി സൂരജ് പ്രേക്ഷകരെ അറിയിക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ആ ദിവസത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് സൂരജിന്റെ പുതിയ പോസ്റ്റ്‌. 

'എന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസിന്റെ ദിവസം ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ വേണ്ടി കറങ്ങിത്തിരിഞ്ഞ് ക്യാമറാമാൻ എന്റെ കയ്യിൽ ക്യാമറ തന്നു ഒരു ക്ലിക്ക് ചെയ്യാമോ? (ക്യാമറയുടെ ഇവിടെ ഒന്ന് പ്രസ് ചെയ്താൽ മതി ) എന്ന്. പക്ഷേ അദ്ദേഹം അറിഞ്ഞിരുന്നില്ല ഞാനൊരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയിരുന്നു എന്ന് പിന്നല്ല ഒരു ഫോട്ടോഗ്രാഫർ യഥാർത്ഥ ഫോട്ടോഗ്രാഫർ ആവുന്നത് എപ്പോഴാണ് എന്നറിയുമോ... നല്ലൊരു മൊമെന്റ്സ് സംഭവിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള നിമിഷം അത് നമ്മൾ തിരിച്ചറിയണം.. അവിടെയാണ്. ഒരു ഫോട്ടോഗ്രാഫർ ജനിക്കുന്നത്.' അഭിമാന നിമിഷം എന്ന് ചേർത്താണ് ക്യാമറയുമായി ഗ്രൂപ്പ് ഫോട്ടോ പകർത്തുന്ന വീഡിയോ നടൻ പങ്കുവെക്കുന്നത്.

മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിളാണ് സൂരജ് നായകനായി എത്തുന്നത്. "മൃദു ഭാവേ ദൃഢ കൃത്യേ” എന്നാണ് ചിത്രത്തിന്റെ പേര്. ഹൃദയം, ആറാട്ടുമുണ്ടൻ, പ്രൈസ് ഓഫ് പൊലീസ് എന്നീ ചിത്രങ്ങളുടെയും ഭാഗമായിരുന്നു സൂരജ്.

'ബിഗ് ബോസില്‍ നിന്ന് ആര്‍ജ്ജിച്ച കാര്യം'; ആര്യ പറയുന്നു 

'അത്ര നല്ല അനുഭവങ്ങളിലൂടെയല്ല ഇതുവരെ എത്തിയത്'; ജീവിതം പറഞ്ഞ് നസീർ സംക്രാന്തി

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത