'കാലം പോയ പോക്കേ'; 16 വർഷം കൊണ്ട് സംഭവിച്ച മാറ്റവുമായി സൂരജ് സൺ

Published : Jan 25, 2023, 09:35 PM ISTUpdated : Jan 25, 2023, 09:44 PM IST
'കാലം പോയ പോക്കേ'; 16 വർഷം കൊണ്ട് സംഭവിച്ച മാറ്റവുമായി സൂരജ് സൺ

Synopsis

2006 മുതൽ 2022 വരെയുള്ള തന്റെ മാറ്റങ്ങളെയാണ് ഫോട്ടോയിലൂടെ സൂരജ് കാണിക്കുന്നത്.

മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. 'പാടാത്ത പൈങ്കിളി'യിലെ ദേവയെ അവതരിപ്പിച്ചു കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ടു നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. ഇപ്പോഴിതാ തനിക്ക് വർഷങ്ങൾ കൊണ്ട് വന്ന മാറ്റത്തെ കുറിച്ച് പറയുകയാണ് നടൻ. 

2006 മുതൽ 2022 വരെയുള്ള തന്റെ മാറ്റങ്ങളെയാണ് ഫോട്ടോയിലൂടെ സൂരജ് കാണിക്കുന്നത്. ആദ്യം ഒരു കൊച്ചു പയ്യനെപോലെ തോന്നുമെങ്കിലും പിന്നീട് വരുന്ന ഫോട്ടോകളിൽ മുതിർന്ന ഒരാളായി താരം മാറുകയാണ്. 2006 ലെ ചിത്രവുമായി സൂരജിന്റെ ഇപ്പോഴത്തെ രൂപത്തെ താരതമ്യം ചെയ്താൽ ഇത് നടൻ തന്നെയാണെന്ന് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. അത്രയ്ക്ക് മാറ്റമാണ് താരത്തിന് സംഭവിച്ചിരിക്കുന്നത്. 

നിരവധി ആരാധകരാണ് സൂരജിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കാലം പോകും തോറും ചെക്കൻ ചുള്ളനായി വരുവാണല്ലോ എന്നാണ് ആളുകളുടെ കമന്റ്. നടന്റെ സിനിമ റിലീസിനെ കുറിച്ചും ഒരാൾ ചോദിക്കുന്നുണ്ട്.

മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിളാണ് സൂരജ് നായകനായി എത്തുന്നത്. "മൃദു ഭാവേ ദൃഢ കൃത്യേ” എന്നാണ് ചിത്രത്തിന്റെ പേര്. സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, അനിൽ ആന്റോ, സീമ ജി. നായർ, മായാ മേനോ൯, ജീജ സുരേന്ദ്ര൯, ശിവരാജ്, ഹരിത്, സിദ്ധാർഥ് രാജൻ, അമൽ ഉദയ്, വിഷ്ണു വിദ്യാധര൯, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ്, അങ്കിത് മാധവ്, ആനന്ദ് ബാൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.  സൂരജ് സൺ ആദ്യമായി നായകനാവുന്ന സിനിമ കൂടിയാണ് ഇത്. ഹൃദയം, ആറാട്ടുമുണ്ടൻ, പ്രൈസ് ഓഫ് പൊലീസ് എന്നീ ചിത്രങ്ങുടെയും ഭാഗമായിരുന്നു സൂരജ്.

'ഷാരൂഖിന്റെ ഫുൾ ഓൺ ആക്ഷൻ, ദീപിക അതിശയിപ്പിച്ചു'; പഠാൻ ബ്ലോക്ക്ബസ്റ്റർ എന്ന് ആറ്റ്ലി

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക