Pranav Mohanlal : പ്രണവിന് പിറന്നാള്‍ ആശംസകളുമായി സൂരജ് സണ്‍

Published : Jul 13, 2022, 03:17 PM IST
Pranav Mohanlal : പ്രണവിന് പിറന്നാള്‍ ആശംസകളുമായി സൂരജ് സണ്‍

Synopsis

ഹൃദയമാണ് പ്രണവിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം

ആരോഗ്യസംബന്ധമായ ചില പ്രശ്നങ്ങള്‍ കാരണം മിനിസ്‌ക്രീനീല്‍ നിന്ന് താല്‍ക്കാലികമായി മാറിനിന്നതിനുശേഷം ബിഗ്‌സ്‌ക്രീനിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന താരമാണ് സൂരജ് സണ്‍. മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത കഥാപാത്രം സമ്മാനിച്ചാണ് സൂരജ് സണ്‍ പിന്മാറിയത്. സൂപ്പര്‍ഹിറ്റ് പരമ്പരകളല്‍ ഒന്നായ 'പാടാത്ത പൈങ്കിളി'യിലൂടെയാണ് സൂരജ് പ്രേക്ഷകപ്രീതി നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം പ്രണവ് മോഹന്‍ലാലിന് (Panav Mohanlal) പിറന്നാളാശംകള്‍ നല്‍കുകയാണ് സൂരജ്.

'ഹൃദയം കൊണ്ട് സംസാരിച്ചു ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച പച്ചയായ മനുഷ്യന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' എന്ന കുറിപ്പോടെയാണ് പ്രണവ് മോഹന്‍ലാലിന് പിറന്നാളാശംസകളുമായി സൂരജെത്തിയത്. പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തി ജനഹൃദയങ്ങളില്‍ ഇടംപിടിച്ച 'ഹൃദയം' എന്ന ചിത്രത്തില്‍ സൂരജും ചെറിയ വേഷത്തില്‍ എത്തിയിരുന്നു. ഹൃദയം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങള്‍ വീഡിയോയാക്കി പങ്കുവച്ചായിരുന്നു സൂരജിന്റെ പിറന്നാള്‍ ആശംസകള്‍. കൂടാതെ സൂരജ് തന്റെ യൂട്യൂബ് ചാനലിലൂടെയുംആശംസകള്‍ പങ്കുവച്ചിട്ടുണ്ട്. പങ്കുവച്ച ആശംസകള്‍ക്ക് താഴെ നിരവധി പേരാണ് പ്രണവിന് പിറന്നാളാസംസകളുമായെത്തിയിരിക്കുന്നത്. 

വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിലെത്തിയ ഹൃദയമാണ് പ്രണവിന്‍റെ അവസാന റിലീസ്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രം പ്രണവിന്‍റെ കരിയറിലെ ആദ്യ 50 കോടി ചിത്രവുമായിരുന്നു. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമായിരുന്നു ചിത്രത്തിലെ നായികമാര്‍. അരുണ്‍ നീലകണ്ഠന്‍ എന്നാണ് പ്രണവ് അവതരിച്ച നായക കഥാപാത്രത്തിന്‍റെ പേര്. അരുണിന്‍റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തിയത്.

ALSO READ : എന്താണ് 'ബ്രഹ്‍മാസ്ത്ര'യിലെ സീക്രട്ട് സൊസൈറ്റി? സംവിധായകന്‍ അയന്‍ മുഖര്‍ജി പറയുന്നു

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത