'സ്വർണ സാരി'യിൽ തിളങ്ങി സൂര്യയുടെ ഫോട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ

Published : Aug 28, 2021, 10:51 PM ISTUpdated : Aug 28, 2021, 10:53 PM IST
'സ്വർണ സാരി'യിൽ തിളങ്ങി സൂര്യയുടെ  ഫോട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ

Synopsis

ഷോയ്ക്ക് ശേഷം വീണ്ടും മോഡലിങ് രംഗത്ത് സജീവമാവുകയാണ് സൂര്യ. ഇപ്പോഴിതാ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.  

ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. തുടക്കത്തിൽ ഷോയ്ക്ക് യോജിക്കാത്തയാളാണ് എന്ന തോന്നലുണ്ടാക്കിയെങ്കിലും ബിഗ് ബോസ് അവസാനിക്കുന്നതിന് തൊട്ടുമുമ്പു വരെ ഷോയിൽ തുടരാനും, ശക്തമായ തിരിച്ചുവരവ് നടത്താനും താരത്തിന് സാധിച്ചു. നേരത്തെ മോഡലിങ്ങിലും ടെലിവിഷൻ അവതാരക രംഗത്തും സജീവമായിരുന്നെങ്കിലും ബിഗ് ബോസിന് ശേഷമാണ് സൂര്യ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്.

ഷോയ്ക്ക് ശേഷം വീണ്ടും മോഡലിങ് രംഗത്ത് സജീവമാവുകയാണ് സൂര്യ. ഇപ്പോഴിതാ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.  മണവാട്ടിയുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സ്വർണ നിറത്തിലുള്ള സാരിയിൽ മനോഹരിയായി അണിഞ്ഞൊരുങ്ങിയ ലുക്കിലുള്ള ഫോട്ടോ സീരീസിന് വലിയ സ്വീകരണമാണ് ആരാധകർ നൽകിയത്.

ഐശ്വര്യ റായിയുടെ ലുക്ക് പരീക്ഷിച്ചുള്ള ചിത്രങ്ങളായിരുന്നു പലപ്പോഴും സൂര്യ പങ്കുവച്ചിരുന്നത്. ഇത്തരത്തിൽ ഐശ്വര്യയെ അനുകരിച്ചുള്ള നിരവധി ഫോട്ടോഷൂട്ടുകൾ  പലപ്പോഴും ഹിറ്റാവുകയും ചെയ്തു. നിരവധി ഡാൻസ് റീലുകളും താരം പങ്കുവയ്ക്കാറുണ്ട്. കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും സൂര്യ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്