മകളുടെ ഫസ്റ്റ് സ്റ്റെപ്പ് സെറിമണി ആഘോഷമാക്കി സൗഭാഗ്യ അർജ്ജുന്‍

Published : Apr 20, 2023, 10:07 PM IST
മകളുടെ ഫസ്റ്റ് സ്റ്റെപ്പ് സെറിമണി ആഘോഷമാക്കി സൗഭാഗ്യ അർജ്ജുന്‍

Synopsis

സൗഭാഗ്യയുടേയും അര്‍ജുന്റേയും വീഡിയോകളും അഭിമുഖങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

തിരുവനന്തപുരം: ആരാധകരുടെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും അമ്മ താര കല്യാണുമൊക്കെ. അമ്മയുടെ ശിഷ്യന്‍ കൂടിയായ അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. ഈയ്യടുത്താണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. സൗഭാഗ്യയുടേയും അര്‍ജുന്റേയും വീഡിയോകളും അഭിമുഖങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇരുവരും പരസ്പരമുള്ള സ്നേഹം കൊണ്ടും പരസ്പരം തമാശകള്‍ പറഞ്ഞുമൊക്കെയാണ് ആരാധകരുടെ കയ്യടി നേടുന്നത്.

ഇപ്പോഴിതാ, മകളുടെ ഫസ്റ്റ് സ്റ്റെപ്പ് സെറിമണി പങ്കുവെച്ച് എത്തിയിരിക്കുകയാണ് കുടുംബം. ആദ്യത്തെ കുഞ്ഞ് ചെയ്യുന്ന ഓരോ കാര്യങ്ങളും അമ്മമാരെ സംബന്ധിച്ച് അത്ഭുതമാണെന്നായിരുന്നു സൌഭാഗ്യ പറഞ്ഞത്. ഒന്നാം പിറന്നാൾ കഴിഞ്ഞിട്ടും മകൾ നടന്നു തുടങ്ങാത്തതിൽ താൻ സ്വയം കുറച്ച് നിരാശ അനുഭവിച്ചിരുന്നതായും ചുറ്റുമുള്ളവരുടെ ചോദ്യത്തിന് മറുപടി നൽകുന്നത് തനിക്ക് ബുദ്ധിമുട്ടായിരുന്നെന്നും താരം പറയുന്നു. നടക്കാൻ തുടങ്ങിയ അന്ന് അമ്മയുടെ അടുത്തെത്തി അമ്മ കൊലുസൊക്കെ ഇട്ട് ചടങ്ങ് ഗംഭീരമാക്കിയതായി സൌഭാഗ്യ പറയുന്നു.

മറാഠി പാരമ്പര്യത്തിൻറെ ചുവടു പിടിച്ചാണ് ഇത്തരമൊരു ആഘോഷം താരം ഒരുക്കിയിരിക്കുന്നത്. ആരതി ഉഴിഞ്ഞ് കുഞ്ഞിനെ സ്വീകരിച്ച് ചന്ദനവും കുങ്കുമവും നെറ്റിയിൽ തൊട്ടു കൊടുക്കുന്നതാണ് ആദ്യ ചടങ്ങ്. പട്ട് തുണിയിൽ ചവിട്ടിയാണ് കുഞ്ഞ് നടന്ന് വരുന്നത്. ഒപ്പം പൂക്കൾ വിതറുന്നതും കാണാം. എന്തായാലും, അച്ഛൻ, അമ്മ എന്ന നിലയിൽ തങ്ങൾക്ക് കഴിയുന്ന തരത്തിൽ ആഘോഷമായാണ് ചടങ്ങ് നടത്തുന്നതെന്ന് സൌഭാഗ്യ പറയുന്നുണ്ട്. കുഞ്ഞ് സുധർശനയ്ക്ക് ആശംസകൾ നേർന്ന് നിരവധി പേരാണെത്തുന്നത്.

സുധാപ്പു ജനിച്ചത് മുതൽ വ്ലോഗിലെല്ലാം കുഞ്ഞിന്റെ വിശേഷങ്ങളാണ് സൗഭാഗ്യയും അർജുനും ഉൾപെടുത്തിയിട്ടുള്ളത്. ടിക് ടോക് അല്ലാതെ സ്‌ക്രീനിൽ അഭിനയിക്കാൻ താല്പര്യമില്ലെന്നും നേരത്തെ സൗഭാഗ്യ പറഞ്ഞിരുന്നു. അതിന് യോജിച്ച ആളല്ല താൻ എന്നായിരുന്നു താരത്തിന്റെ മറുപടി.

തട്ടിക്കൊണ്ടുപോയി, ആക്രമിച്ചു: ഗായകന്‍ ഹണി സിംഗിനെതിരെ പൊലീസില്‍ പരാതി

പെൺവാണിഭ റാക്കറ്റ് നടത്തി: കാസ്റ്റിംഗ് ഡയറക്ടറും നടിയുമായ ആരതി മിത്തല്‍ അറസ്റ്റില്‍

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക