വീട്ടില്‍ പാര്‍ട്ടി, അമ്മ വീഡിയോ പകര്‍ത്തി; അഭിജിത്തിനെ മിസ് ചെയ്യുന്നുവെന്ന് അമല പോള്‍

Web Desk   | Asianet News
Published : May 10, 2020, 08:42 PM IST
വീട്ടില്‍ പാര്‍ട്ടി, അമ്മ വീഡിയോ പകര്‍ത്തി; അഭിജിത്തിനെ മിസ് ചെയ്യുന്നുവെന്ന് അമല പോള്‍

Synopsis

അമ്മയേയും സഹോദരിയേയും പിറന്നാള്‍ ദിനത്തില്‍ മിസ് ചെയ്യുന്നുവെന്ന് കുറിച്ചുകൊണ്ട് അമ്മയ്ക്കും അമലയ്ക്കും ഒപ്പമുള്ള ചിത്രവും അഭിജിത്ത് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

തെന്നിന്ത്യന്‍ താരങ്ങളില്‍ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്തിയ താരമാണ് അമല പോള്‍. തന്‍റെ വിശേഷങ്ങള്‍ ഒന്നുവിടാതെ ആരാധകരുമായി പങ്കുവയ്ക്കാന്‍ അമല മറക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് വലിയ ആരാധകരുമുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് മറ്റെല്ലാ താരങ്ങളെയുംപോലെ വീട്ടില്‍ തന്നെയാണ് അമലാ പോളും. ഇതിനിടയില്‍ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

സഹോദരൻ അഭിജിത്തിന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെതാണ് വീഡിയോ. സഹോദരന്‍ കൂടെയില്ലെങ്കിലും അമല പോൾ വീട്ടിൽ ചെറിയൊരു പാർട്ടി സംഘടിപ്പിച്ചു. അഭിജിത്ത് നീ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് കുറിച്ചുകൊണ്ടാണ് അമല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ സഹോദരനായ അഭിജിത്തിന്റെ ജന്മദിനമായിരുന്നു... വീട്ടിൽ അവനാണ് ഇളയത് എന്നാണ് വെപ്പ്, മാസ്‌ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ച് കൊണ്ടുമൊക്കെയുള്ള പാര്‍ട്ടിയാണ് താൻ നടത്തിയതെന്നും അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അമലയുടെ അമ്മ പകര്‍ത്തിയ ദൃശ്യങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ടിവിയില്‍ പാര്‍ട്ടിയുടെ വീഡിയോ വച്ച് ഡാന്‍സ് ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍. ഒപ്പം സഹോദരനെ മിസ് ചെയ്യുന്നുവെന്നും താരം പറയുന്നുണ്ട്.

വീഡിയോയില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നും വാട്ട് എ ബ്യൂട്ടിയെന്നുമായിരുന്നു അഭിജിത്തിന്‍റെ കമന്‍റ്. തനിക്ക് ലഭിച്ചിരിക്കുന്നത് ഒരു മികച്ച സഹോദരിയാണ്. ഈ രണ്ട് സ്ത്രീകളേയും പിറന്നാള്‍ ദിനത്തില്‍ മിസ് ചെയ്യുന്നുവെന്ന് കുറിച്ചുകൊണ്ട് അമ്മയ്ക്കും അമലയ്ക്കും ഒപ്പമുള്ള ചിത്രം അഭിജിത്തും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക