Sowbhagya Venkitesh: സൗഭാഗ്യ അമ്മയായി; സന്തോഷം അറിയിച്ച് താരാ കല്യാൺ

Web Desk   | Asianet News
Published : Nov 29, 2021, 11:20 AM ISTUpdated : Nov 29, 2021, 11:26 AM IST
Sowbhagya Venkitesh: സൗഭാഗ്യ അമ്മയായി; സന്തോഷം അറിയിച്ച് താരാ കല്യാൺ

Synopsis

സൗഭാഗ്യ വെങ്കിടേഷ് അമ്മയായി. 

കൾ സൗഭാഗ്യ വെങ്കിടേഷ് (Sowbhagya Venkitesh) അമ്മയായ സാന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ താര കല്യാൺ (Thaara Kalyan). പെൺ കുഞ്ഞാണ് ജനിച്ചതെന്ന് താര ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഒരു അമ്മയും അച്ഛനും കുഞ്ഞുമുള്ള രേഖാചിത്രം പോസ്റ്റ് ചെയ്താണ് സന്തോഷ വാർത്ത താരം പങ്കുവച്ചത്. 

ഒട്ടേറെപ്പേർ താരാ കല്യാണിന്റെ ചിത്രത്തിന് താഴെ ആശംസകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. 

നായികയായി സിനിമയിൽ തിളങ്ങിയില്ലെങ്കിലും നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളായിരുന്നു. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക