ഒടുവിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് വിരാമം; അക്കാര്യം തുറന്നുപറഞ്ഞ് സൗഭാ​ഗ്യ വെങ്കിടേഷ് !

Web Desk   | Asianet News
Published : Jan 14, 2020, 09:58 PM ISTUpdated : Jan 14, 2020, 10:22 PM IST
ഒടുവിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് വിരാമം; അക്കാര്യം തുറന്നുപറഞ്ഞ് സൗഭാ​ഗ്യ വെങ്കിടേഷ് !

Synopsis

'നന്ദി അമ്മേ..ഞാന്‍ ആഗ്രഹിച്ച പോലെയൊരാളെ തന്നെ നല്‍കിയതിന്..' എന്ന കുറിപ്പോടെ അമ്മയ്ക്കും പ്രതിശ്രുത വരനുമൊപ്പം നില്‍ക്കുന്ന ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്. 

നായികയായി സിനിമയിൽ തിളങ്ങിയില്ലെങ്കിലും നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയും ആരാധകരെ കയ്യിലെടുത്ത സ്റ്റാറാണ് സൗഭാ​ഗ്യ വെങ്കിടേഷ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സോഷ്യൽ ലോകത്തിന്റെ ഈ താരറാണി. സൗഭാഗ്യയ്ക്കൊപ്പം പല ചിത്രങ്ങളിലും വീഡിയോകളിലും കണ്ടിട്ടുള്ള വ്യക്തിയാണ് അർജുന്‍ സോമശേഖർ. ഇരുവരും തമ്മിൽ എന്താണെന്ന് പലപ്പോഴും ആരാധകർ ചോദിച്ചിട്ടുമുണ്ട്.

ആരാധകരുടെ ഈ ചോദ്യങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സൗഭാ​ഗ്യ തന്നെ രം​ഗത്തിയിരിക്കുകയാണ്. അർജുനുമായി താന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് സൗഭാ​ഗ്യ ആരാധകരെ അറിയിച്ചത്. 'നന്ദി അമ്മേ..ഞാന്‍ ആഗ്രഹിച്ച പോലെയൊരാളെ തന്നെ നല്‍കിയതിന്..' എന്ന കുറിപ്പോടെ അമ്മയ്ക്കും പ്രതിശ്രുത വരനുമൊപ്പം നില്‍ക്കുന്ന ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്