‍'എല്ലാം സ്വരൂക്കൂട്ടി സ്വന്തമായൊരു വീട് വയ്ക്കണം'; ആഗ്രഹം പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

Published : May 31, 2024, 06:14 PM ISTUpdated : May 31, 2024, 06:22 PM IST
‍'എല്ലാം സ്വരൂക്കൂട്ടി സ്വന്തമായൊരു വീട് വയ്ക്കണം'; ആഗ്രഹം പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

Synopsis

ഇടയ്ക്ക് അര്‍ജുനൊപ്പമായി ഉരുളക്കുപ്പേരി പരമ്പരയില്‍ സൗഭാഗ്യയും അഭിനയിച്ചിരുന്നു.

താര കല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലുകളിലൂടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഒരനുഭവത്തെ കുറിച്ചെല്ലാം പറഞ്ഞ് സൗഭാഗ്യ എത്തിയിരുന്നു. 

ഇപ്പോഴിതാ തന്റെ ഒരു ദിവസത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവെക്കുകയാണ് താരം. എഴുന്നേറ്റപ്പോൾ മുതലുള്ള കാര്യങ്ങൾ ഇല്ലെന്നും വീഡിയോ എടുക്കാമെന്ന് പ്ലാൻ ചെയ്തപ്പോൾ മുതലുള്ള കാര്യങ്ങൾ മാത്രമേ ഉള്ളെന്നും താരം പറയുന്നുണ്ട്. രാവിലത്തെ കാര്യങ്ങളെല്ലാം വീഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്. സുധാപ്പൂ രാവിലെ കാർട്ടൂൺ കാണാൻ ഇരിക്കുന്നതും അർജുൻ കിളികളുടെ അടുത്ത് നിൽക്കുന്നതുമാണ് ആദ്യം കാണിക്കുന്നത്. കിളികളെ നോക്കി നില്കാൻ അർജുന് ഇഷ്ടമാണ്, ഇങ്ങനെ ഞങ്ങൾ രണ്ടാളും നിൽക്കുന്ന സമയത്താണ് ഓരോ പുതിയ ഐഡിയകൾ വരുന്നതെന്നും സൗഭാഗ്യ പറയുന്നു. ഇങ്ങനെ ഒരിക്കൽ നോക്കി നിന്നപ്പോഴാണ് ഒരു കിളിയും അതിന്റെ ഇണയും ചേർന്ന് വീട് കെട്ടുന്നത് കണ്ടത്.

തങ്ങൾക്കും അതേപോലെ ഓരോന്ന് കൂട്ടി കൂട്ടി വെച്ച് സ്വന്തമായൊരു വീട് പണിയാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് സ്വയം ആശംസിക്കുകയാണ് സൗഭാഗ്യ. കൊച്ചു ബേബിക്കും പട്ടിയുടെയും പൂച്ചയുടെയും കിളികളുടെയും അടുത്തിരിക്കാൻ ഇഷ്ടമാണെന്നും കുഞ്ഞിലേ മുതൽ അടുത്തിടപഴകുന്നത് കൊണ്ട് അലർജി ഒന്നും ബാധിച്ചിട്ടില്ലെന്നും താരം പറയുന്നു.

ഒടുവില്‍ ആ രഹസ്യം പുറത്തുവിട്ട് സുഷിനും പാര്‍വതിയും, ഒപ്പം ഉർവശിയും

ഇതിന് ശേഷം താര കല്യാണിന്റെ വീട്ടിലേക്ക് പോകുന്നതും കാണിക്കുന്നുണ്ട്. മുത്തശ്ശിയുടെ ഫ്ലാറ്റിൽ പുതിയ താമസകാരെത്തിയെങ്കിലും മുത്തശ്ശി അവിടെ നിന്ന് കൈവീശുന്ന പോലെ തോന്നുമെന്നും സൗഭാഗ്യ പറയുന്നുണ്ട്. കൊച്ചു ബേബിക്ക് അമ്മാട്ടു കൊടുത്ത ഹെയർ അക്സസറികളും കാണിക്കുന്നുണ്ട്.

ഇടയ്ക്ക് അര്‍ജുനൊപ്പമായി ഉരുളക്കുപ്പേരി പരമ്പരയില്‍ സൗഭാഗ്യയും അഭിനയിച്ചിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്തത്തില്‍ ആക്ടീവാണ് സൗഭാഗ്യ. അമ്മയ്‌ക്കൊപ്പമായി സൗഭാഗ്യയും അര്‍ജുനും ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു