Sowbhagya Venkitesh : 'അവൾക്ക് കൂടി പനി വന്നപ്പോൾ ഭയന്നുപോയി'; കൊവിഡ് പിടികൂടിയ അനുഭവം പറഞ്ഞ് സൗഭാഗ്യ

Published : Feb 19, 2022, 05:47 PM ISTUpdated : Feb 19, 2022, 06:17 PM IST
Sowbhagya Venkitesh : 'അവൾക്ക് കൂടി പനി വന്നപ്പോൾ ഭയന്നുപോയി'; കൊവിഡ് പിടികൂടിയ അനുഭവം പറഞ്ഞ് സൗഭാഗ്യ

Synopsis

ജീവിതത്തിലേക്ക് മകള്‍ സുദർശന കൂടി എത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു  സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും (Sowbhagya Venkitesh) ഭര്‍ത്താവും നടനുമായ അര്‍ജുനും (Arjun).

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും(Saubhagya Venkatesh) അർജുൻ സോമശേഖറും(Arjun Somasekhar). സോഷ്യൽ മീഡിയയിലൂടെ(social media) ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. ജീവിതത്തിലേക്ക് മകള്‍ സുദർശന കൂടി എത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു ഇരുവരും. സുദർശന എന്നാണ് മകള്‍ക്ക്  പേര് നൽകിയതടക്കം പ്രസവത്തിന് മുമ്പും പിമ്പുമുള്ള വിശേഷങ്ങൾ ഇരുവരും ആരാധകരോടായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുവാവയ്ക്കടക്കം എല്ലാവർക്കും കൊവിഡ് പിടിപെട്ടതിന്റെ ദുരനുഭവമാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്.


കൊവിഡ് പോസിറ്റീവ് ആയതിന്റെ നാലാം ദിവസമാണ് സൗഭാഗ്യ വീഡിയോ ഷൂട്ട് ചെയ്‍തത്. മുലയൂട്ടുന്ന തന്നെ പോലുള്ള അമ്മമാർക്കെല്ലാം വേണ്ടിയാണ്. എന്നെ പോലെ അവർ ഡൗൺ ആയി പോകരുതെന്ന് കരുതിയാണ്  ഈ വീഡിയോ എന്ന് പറഞ്ഞാണ് താരം ആരംഭിക്കുന്നത്.  


'തനിക്ക് കോവിഡ് ബാധിച്ച് മൂന്ന് നാല് ദിവസം പിന്നിട്ടപ്പോൾ അർജുൻ ചേട്ടനും അമ്മയ്ക്കും പനി പിടിച്ചു.  ആദ്യത്തെ രണ്ട് ദിവസം 108 ഡി​ഗ്രിയോളമായിരുന്നു പനി. ഇടയ്ക്കിടെ പനി ടെസ്റ്റ് ചെയ്യുമായിരുന്നു. ആദ്യത്തെ രണ്ട് ദിവസം വലിയ ക്ഷീണമായിരുന്നു. നാലാം ദിവസം പനിയൊക്കെ കുറഞ്ഞു. വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് പുതിയ ട്വിസ്റ്റ്. അമ്മ താര കല്യാണിനും കുഞ്ഞിനും അര്‍ജ്ജുനും കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു.


എനിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അമ്മയായിരുന്നു മോളെ നോക്കിയത്. ഗ്ലൗസും മാസ്ക്കും ഒക്കെ ധരിച്ച് സുരക്ഷിതമായാണ് പാല് കൊടുത്തിരുന്നത്​. എന്റെ പനി മാറി തുടങ്ങിയപ്പോഴേക്കും മകൾക്കും പനി വന്നു. അവൾക്ക് കൂടി പനി വന്നപ്പോൾ ഭയന്നുപോയി. പക്ഷെ വലിയ കുഴപ്പമൊന്നും ഉണ്ടാകാതെ അവൾക്ക് പെട്ടെന്ന് കുറഞ്ഞു'


കൊവിഡ് സമയത്തെ മെഡിറ്റേഷനും ദിനചര്യകളും വ്യത്യസ്‍തമായിരുന്നു. കടുത്ത പനിയും ക്ഷീണവും ടെന്‍ഷനും എല്ലാം അനുഭവിച്ചിരുന്നു. ഏഴാം ദിവസം ആകുമ്പോഴേക്കുള്ള മാറ്റവും വീഡിയോയില്‍ സൗഭാഗ്യ വിശദീകരിക്കുന്നുണ്ട്. ഇപ്പോള്‍ പൂര്‍ണമായി അല്ലെങ്കിലും പഴയ രീതിയില്‍ ആയി വരികയാണ്. ഇനി എന്റെ ഡാന്‍സ് ക്ലാസും പ്രാക്ടീസും എല്ലാം തുടങ്ങണം'- സൗഭാഗ്യ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത