ട്യൂഷന്‍ ക്ലാസില്‍ തുടങ്ങിയ പ്രണയം; 'സുമിത്രേച്ചിയുടെ മകള്‍ക്ക്' മംഗല്യം ഉറപ്പിച്ചു

Published : May 18, 2024, 04:01 PM IST
ട്യൂഷന്‍ ക്ലാസില്‍ തുടങ്ങിയ പ്രണയം; 'സുമിത്രേച്ചിയുടെ മകള്‍ക്ക്' മംഗല്യം ഉറപ്പിച്ചു

Synopsis

ശ്രീലക്ഷ്മി തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സന്തോഷം അറിയിച്ചത്. വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമാണ് താരം പോസ്റ്റ് ചെയ്തതെങ്കിലും ആരാധകർ അത് സ്വീകരിച്ചു കഴിഞ്ഞു. 

കൊച്ചി: മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയം കൂടിയ ചില പരമ്പരകളുണ്ട്. അതിലൊന്നാണ് കുടുംബവിളക്ക്. പരമ്പരയിലെ അഭിനേതാക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ കുടുംബവിളക്ക് താരം ശ്രീലക്ഷ്മി ശ്രീകുമാറിൻറെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മുമ്പ് താരം തന്നെ തന്‍റെ വിവാഹം തീരുമാനിച്ചിരിക്കുന്നു എന്ന വിവരം ആരാധകരെ അറിയിച്ചിരുന്നു. ലക്ചറര്‍ ആയ ജോസ് ഷാജിയാണ് വരന്‍.

ശ്രീലക്ഷ്മി തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സന്തോഷം അറിയിച്ചത്. വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമാണ് താരം പോസ്റ്റ് ചെയ്തതെങ്കിലും ആരാധകർ അത് സ്വീകരിച്ചു കഴിഞ്ഞു. ചുവപ്പ് ലെഹങ്കയിൽ വളരെ സുന്ദരിയായാണ് താരം എത്തിയത്. മേക്കപ്പ് ചെയ്യുന്നതിൻറെയും മറ്റും വീഡിയോകളും ശ്രീലക്ഷ്മി പങ്കുവെച്ചിരുന്നു. 

കുടുംബവിളക്കിന് പുറമെ ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. വിവാഹം ഉറപ്പിച്ച ശേഷമുള്ള ഇരുവരുടെയും അഭിമുഖം വൈറലായിരുന്നു. 'ഞാന്‍ ഇവനെ ആദ്യമായി കാണുന്നത് ട്യൂഷന്‍ ക്ലാസില്‍ വച്ചാണ്. പ്ലസ് ടുവില്‍ പഠിക്കുന്ന കാലത്താണത്. പ്രാക്ടിക്കല്‍ ചെയ്യാന്‍ വേണ്ടി ആ ട്യൂഷന്‍ സെന്ററില്‍ ഇവനും വരുമായിരുന്നു. 

പിന്നെ ആദ്യം ഇഷ്ടമാണെന്ന് പറയുന്നത് ഞാനാണ്. എട്ടുവര്‍ഷം അങ്ങനെ അടിയും വഴക്കും സ്‌നേഹവും ഒക്കെയായി അടിപൊളിയായി പോയി. നല്ല മനോഹരമായ യാത്ര ആയിരുന്നു ഈ എട്ടുവര്‍ഷം'. പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്റെ വീട്ടില്‍ വലിയ വിഷയം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

റിലേഷന്‍റെ തുടക്ക സമയത്ത് വീട്ടില്‍ എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. പിന്നെ തങ്ങളുടെ പ്രണയം വീട്ടില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. ശ്രീലക്ഷ്മി ഈ ഫീല്‍ഡിലേക്ക് വന്നതിന് ശേഷം ഇപ്പോള്‍ നാട്ടിലുള്ളവര്‍ക്കും ഞങ്ങളുടെ കാര്യങ്ങള്‍ അറിയാം. വിവാഹത്തിനു ശേഷവും ശ്രീ അഭിനയം തുടരുമെന്നും പങ്കാളി പറഞ്ഞിരുന്നു.

ബിഗ് ബോസ് ശനി ഞായര്‍ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ ഇല്ല

'സ്‌കാം 2010' ഒരുങ്ങുന്നു: ഇത്തവണ സുബ്രത റോയിയുടെ കഥ, എതിര്‍പ്പുമായി സഹാറ കുടുംബം
 

PREV
click me!

Recommended Stories

അതെന്റെ പേരിൽ, അവർക്ക് വീട് തരാനൊരു മനസുണ്ടായല്ലോ, ഞാൻ തള്ളിപ്പറയില്ല: ഒടുവിൽ പ്രതികരിച്ച് കിച്ചു
'പ്രണയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല, പറ്റില്ലെന്ന് തോന്നിയാൽ പിരിയുക': ഭാര്യയുമായി വേർപിരിഞ്ഞെന്ന് മനു വർമ