'കസ്തൂരിമാൻ അവസാനിച്ചെന്ന് തോന്നുന്നില്ല'; മനസ് തുറന്ന് ജീവ

Published : Apr 04, 2021, 05:45 PM IST
'കസ്തൂരിമാൻ അവസാനിച്ചെന്ന്  തോന്നുന്നില്ല'; മനസ് തുറന്ന് ജീവ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരകളിൽ ഏറെ സ്വീകാര്യത ലഭിച്ച ഒന്നായിരുന്നു കസ്തൂരിമാൻ. 

ഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരകളിൽ ഏറെ സ്വീകാര്യത ലഭിച്ച ഒന്നായിരുന്നു കസ്തൂരിമാൻ.  പരമ്പരയിലെ കഥാപാത്രങ്ങളായ കാവ്യയും ജീവയും ഒന്നിക്കുകയും ഒരു കുഞ്ഞിനെ കാത്തിരിക്കുന്നിടത്തുമാണ് പരമ്പര അവസാനിച്ചത്. കാവ്യയായി എത്തിയ റബേക്കയും ജീവയായി എത്തിയ ശ്രീറാം രമചന്ദ്രനും പ്രേക്ഷക പ്രിയം നേടിയിരുന്നു. കഥാപാത്രത്തോടുള്ള ഇഷ്ടം പുതിയ പേര് വരെ ഈ ജോഡികൾക്ക് പ്രേക്ഷകർ നൽകി. ജീവ്യ എന്നായിരുന്നു അത്. 

ഇപ്പോഴിതാ കസ്തൂരിമാൻ അവസാനിച്ചതായി തോന്നുന്നില്ലെന്ന് പറയുകയാണ് ശ്രീറാം. ഇ-ടൈസിന് സംസാരിക്കവെ ആയിരുന്നു ശ്രീറാം മനസു തുറന്നത്.  പരമ്പര അവസാനിച്ചതായി എനിക്ക് തോന്നുന്നില്ല. ജീവ എന്നിൽ തന്നെ ഉണ്ട്. ഒന്ന് നിർത്താമോ എന്ന് പ്രേക്ഷകർ ചോദിക്കുന്നിടത്ത് പരമ്പര എത്തരുതെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ പരമ്പരയ്ക്ക് നല്ലൊരു അവസാനം ലഭിച്ചു. അവസാന സീൻ അഭിനയിക്കുമ്പോഴം ഞങ്ങളാർക്കും ഇതൊരവസാനമാണെന്ന് തോന്നിയില്ല. കുറച്ചുനാൾ തന്നെ ടിവിയിൽ കാണാൻ കഴിയില്ലാലോ എന്ന് എന്റെ അമ്മ പറഞ്ഞപ്പോൾ വിഷമം തോന്നിയിരുന്നു. 

പരമ്പരയ്ക്ക് ശേഷവും തനിക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങളെ കുറിച്ച് ശ്രീറാം പറഞ്ഞു. പരമ്പര അവസാനിച്ചാലും ഞങ്ങളുടെ മനസിൽ താങ്കളുണ്ടാകുമെന്നു പറയുന്ന പ്രേക്ഷകരോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഇത്തരത്തിലുള്ള പ്രേക്ഷകർ എന്നും പ്രചോദനമാണ്, അവരോടുള്ള വികാരം പറഞ്ഞറിയിക്കാൻ പറ്റില്ല- ശ്രീറാം കൂട്ടിച്ചേർത്തു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക