സോണിയായി പിന്‍മാറിയെങ്കിലും, പുതുവത്സരം ഗംഭീരമാക്കി ശ്രീശ്വേത മഹാലഷ്മി -വീഡിയോ

Published : Jan 02, 2024, 08:04 AM ISTUpdated : Jan 02, 2024, 08:26 PM IST
സോണിയായി പിന്‍മാറിയെങ്കിലും, പുതുവത്സരം ഗംഭീരമാക്കി ശ്രീശ്വേത മഹാലഷ്മി -വീഡിയോ

Synopsis

സോണിയായി പ്രേക്ഷകരുടെ മനം കീഴടക്കിയിരുന്ന ശ്രീശ്വേത മഹാലക്ഷ്മി കുറച്ച് നാളുകൾക്ക് മുമ്പാണ് സീരിയലിൽ നിന്ന് പിന്മാറിയത്. 

തിരുവനന്തപുരം: ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലെ കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ എന്ന പോലെ പരിചിതമാണ്. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് മൗനരാഗം എന്ന പരമ്പരയുടെ കഥ മുമ്പോട്ട് പോകുന്നത്. പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടിയായ ഐശ്വര്യ റംസായിയാണ്. ഐശ്വര്യയുടെ നായകൻ കിരണായി അന്യഭാഷ നടൻ കൂടിയായ നലീഫാണ് എത്തുന്നത്. കിരണിന്റെയും 'കല്യാണി'യുടെയും സ്‌ക്രീൻ കെമിസ്ട്രിക്ക് വലിയ കൈയ്യടി ആണ് കിട്ടുന്നത്. കല്യാണിക്കും കിരണിനും മാത്രമല്ല സോണിയ്ക്കും വിക്രമിനും വരെ ആരാധകരുണ്ട്.

സോണിയായി പ്രേക്ഷകരുടെ മനം കീഴടക്കിയിരുന്ന ശ്രീശ്വേത മഹാലക്ഷ്മി കുറച്ച് നാളുകൾക്ക് മുമ്പാണ് സീരിയലിൽ നിന്ന് പിന്മാറിയത്. ഈ യാത്രയുടെ അവസാനം വരെ കൂടെയുണ്ടാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും എനിക്കതിനു കഴിയില്ല എന്നായിരുന്നു പിന്മാറിയ വിവരം ആരാധകരെ അറിയിച്ച് താരം പങ്കുവെച്ചത്. എങ്കിലും ഇന്നും ശ്രീശ്വേതയ്ക്ക് ആരാധകരുടെ എണ്ണത്തിൽ യാതൊരു കുറവും വന്നിട്ടില്ലെന്നതാണ് യാഥാർഥ്യം. ഇപ്പോഴും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്

ഇപ്പോഴിതാ പുതുവർഷത്തെ ആവേശപൂർവം വരവേൽക്കുകയാണ് ശ്രീശ്വേത മഹാലക്ഷ്മി. ഇൻസ്റ്റാഗ്രാമിലെ റീലിലൂടെയാണ് ആഘോഷത്തോടെയും ആവേശത്തോടെയും 2024 നേ വരവേൽക്കുന്നതായി താരം അറിയിച്ചത്. താരത്തിനും നല്ലൊരു വർഷം ആശംസിക്കുകയാണ് ആരാധകർ.

വിക്രമായി അഭിനയിക്കുന്ന കല്യാണ്‍ ഖന്നയുമായി പ്രണയത്തിലാണെന്ന് അടുത്തിടെയാണ് ശ്രീശ്വേത വെളിപ്പെടുത്തിയത്. കല്യാണിന് ഒപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രീശ്വേത പ്രണയം വെളിപ്പെടുത്തിയത്. ഈ വില്ലനുമായി ഞാന്‍ പ്രണയത്തിലാണ് എന്ന് പറഞ്ഞ നടി ഏതാനും ലവ് ഇമോജികളും പങ്കുവെച്ചിരുന്നു. സീരിയലിലെ ജോഡികള്‍ ജീവിതത്തിലും ഒന്നിയ്ക്കുന്നതിനുള്ള ആശംസകളാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളായി പിന്നീട് നിറഞ്ഞത്.

ഭാസ്കര പട്ടേലരെപ്പോലെ ക്രൂരനോ 'ഭ്രമയുഗത്തിലെ' കാരണവര്‍; പുതുവത്സര ദിനത്തില്‍ സോഷ്യല്‍ മീഡിയ കിടുക്കി മമ്മൂട്ടി

വര്‍ഷത്തിന്‍റെ അവസാന രണ്ട് ദിവസം ബോക്സോഫീസില്‍ വന്‍ തിരിച്ചുവരവ് നടത്തി ഷാരൂഖിന്‍റെ ഡങ്കി.!
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത