കിടിലൻ ചിത്രങ്ങളും റീൽസുമായി ശ്രീതു കൃഷ്ണൻ; അമ്പാടിയെ തിരഞ്ഞ് ആരാധകർ

Published : Aug 25, 2021, 08:36 AM IST
കിടിലൻ ചിത്രങ്ങളും റീൽസുമായി ശ്രീതു കൃഷ്ണൻ; അമ്പാടിയെ തിരഞ്ഞ് ആരാധകർ

Synopsis

വലിയ പ്രേക്ഷക പിന്തുണയോടെ മുന്നോട്ടുപോകുന്ന ഏഷ്യാനെറ്റ് പരമ്പരകിളിലൊന്നാണ് 'അമ്മയറിയതെ'. 

ലിയ പ്രേക്ഷക പിന്തുണയോടെ മുന്നോട്ടുപോകുന്ന ഏഷ്യാനെറ്റ് പരമ്പരകിളിലൊന്നാണ് 'അമ്മയറിയതെ'. തമിഴ് താരം ശ്രീതു കൃഷ്ണൻ നായികാ വേഷത്തിലെത്തുന്ന പരമ്പര കാലങ്ങളായി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി തുടരുകയാണ്. ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും വളര്‍ന്നത് കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്‍ണന്‍.

നിരന്തരം വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട് ശ്രീതു. തമിഴിൽ സജീവമാണെങ്കിലും മലയാളികളുടെ പ്രിയങ്കരിയായ അലീന  പീറ്ററിലൂടെ നിരവധി ആരാധകരാണ് താരത്തിന് കേരളത്തിൽ. പലപ്പോഴും മലയാളം സംസാറിച്ച് ലൈവിൽ എത്താറുണ്ട് ശ്രീതു.

ഇപ്പോഴിതാ ഓണത്തോടനുബന്ധിച്ച് നടന്ന ഒരു ഫോട്ടോഷൂട്ടും അതിന്റെ ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് ശ്രീതു. ഒപ്പം രസകരമായ ഒരു റീൽ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഓണം പ്രമാണിച്ച് തമിഴ് ഡിസൈനിലുള്ള കസവ് സാരിയാണ് ശ്രീതു ധരിച്ചിരിക്കുന്നത്. 

നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്‍തിട്ടുണ്ട്. പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് അമ്മയറിയാതെ സംവിധാനം ചെയ്യുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത