'ഒന്നിച്ചോണം'; ആദ്യ ഓണം ആഘോഷമാക്കി യുവയും മൃദുലയും

By Web TeamFirst Published Aug 25, 2021, 8:28 AM IST
Highlights

യിട്ടില്ല. മൃദുലയുടെയും യുവയുടെയും വിവാഹം കൊവഡ് കാലമായിട്ടും സോഷ്യൽ മീഡിയയിൽ ആഘോഷമായാണ് നടന്നത്. 

ത്രയധികം ചർച്ചചെയ്യപ്പെട്ട മറ്റൊരു താരവിവാഹം അടുത്തുണ്ടായിട്ടില്ല. മൃദുലയുടെയും യുവയുടെയും വിവാഹം കൊവിഡ് കാലമായിട്ടും സോഷ്യൽ മീഡിയയിൽ ആഘോഷമായാണ് നടന്നത്. ജൂലൈ എട്ടിനാണ് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇരുവരും വിവാഹിതരായത്. 

ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. യുവയ്ക്കൊപ്പം പുതിയ ജീവിതം തുടങ്ങിയതിന്റെ വിശേഷം നേരത്തെ മൃദുല പങ്കുവച്ചിരുന്നു. ' ഒടുവിൽ യുവ കൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി' എന്നായിരുന്നു വിവാഹത്തിന് പിന്നാലെ താലികെട്ടുന്ന ചിത്രം പങ്കുവച്ചുകൊണ്ട് മൃദുല കുറിച്ചത്. 

വിവാഹ നിശ്ചയം മുതൽ ഉണ്ണിയേട്ടൻ എന്നാണ് മൃദുല യുവയെ വിളിക്കാറുള്ളത്. വിവാഹ ശേഷമുള്ള യാത്രയുടെയും ആഘോഷത്തിന്റെയുമെല്ലാം വിശേഷം പങ്കുവച്ച മൃദുല, ഇപ്പോഴിതാ വിവാഹ ശേഷം ആദ്യമായെത്തിയ ഓണാഘോഷ വിശേഷമാണ് പങ്കുവച്ചിരിക്കുന്നത്.

സെറ്റ് സാരിയിൽ അതിമനോഹരിയായി യുവയോട് ചേർന്ന് നിൽക്കുന്ന ചിത്രമാണ് മൃദുല പങ്കുവച്ചിരിക്കുന്നത്.  കുടുംബത്തോടൊപ്പം  നിൽക്കുന്ന ചിത്രങ്ങളും പങ്കുവച്ച് ഓണാശംസകൾ നേരുന്നുണ്ട് ഇരുവരും. ഏറെ നാളത്തെ ഷൂട്ടിങ് തിരക്കുകൾക്ക് ശേഷം തിരിച്ചെത്തി ഒരുമിച്ചായതിന്റെ സന്തോഷവും താരങ്ങൾ പങ്കുവച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!