
ഹൈദരാബാദ്: 1990-കൾ മുതൽ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ അടുത്ത സുഹൃത്തായിരുന്നു എന്ന് അവകാശപ്പെടുന്ന ഉപ്പളപതി ശ്രീനിവാസ റാവു ആത്മഹത്യയ്ക്ക് മുന്‍പ് ചെയ്ത വീഡിയോ വിവാദമാകുന്നു. സംവിധായകൻ എസ്എസ് രാജമൗലി തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അത് തന്‍റെ കരിയറും ജീവിതവും തകര്‍ത്തുവെന്നാണ് ഇദ്ദേഹം ആത്മഹത്യയ്ക്ക് മുന്‍പ് ചെയ്ത വീഡിയോ പറയുന്നത്. പല തെലുങ്ക് സിനിമ യൂട്യൂബ് ചാനലുകള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പലതും യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്.
ശ്രീനിവാസ ഒരു വീഡിയോ ചിത്രീകരിച്ച് ഒരു കത്ത് സഹിതം മേട്ടു പോലീസ് സ്റ്റേഷനിലേക്ക് അയച്ചുവെന്നാണ് ബിഗ് ടിവി പറയുന്നത്. വീഡിയോയിൽ ശ്രീനിവാസ പറയുന്നത് ഇതാണ് “ഇന്ത്യയിലെ ഒന്നാം നമ്പർ സംവിധായകനായ എസ് എസ് രാജമൗലിയും രമാ രാജമൗലിയുമാണ് എന്‍റെ ആത്മഹത്യക്ക് കാരണം. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നതെന്ന് നിങ്ങൾ കരുതിയേക്കാം, എന്നാൽ ഇത് എന്‍റെ അവസാന കത്ത് ആണ്. എംഎം കീരവാണി മുതൽ ചന്ദ്രശേഖർ യെലേട്ടി, ഹനു രാഘവപുടി എന്നിവർക്കെല്ലാം അറിയാം, വർഷങ്ങളായി ഞാൻ രാജമൗലിയുമായി എത്രമാത്രം അടുപ്പത്തിലായിരുന്നുവെന്ന്. ഒരു സ്ത്രീ നമുക്കിടയിൽ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
സുകുമാറിൻ്റെ ചിത്രം ആര്യ പോലെ രാജമൗലിക്കും തനിക്കും ഒരു സ്ത്രീയുമായി ‘ത്രികോണ പ്രണയകഥ’ ഉണ്ടെന്നും ശ്രീനിവാസ വീഡിയോയിൽ അവകാശപ്പെട്ടു. “അവൻ എന്നോട് അവൾക്കുവേണ്ടി എന്‍റെ പ്രണയം ത്യജിക്കാൻ ആവശ്യപ്പെട്ടു, ഞാൻ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഞാൻ ചെയ്തു. ഞാൻ ഇതിനെക്കുറിച്ച് ആളുകളോട് പറയുമെന്ന് രാജമൗലി കരുതി.
അതിന് ശേഷം അവൻ എന്നെ പീഡിപ്പിക്കാൻ തുടങ്ങി. 2007 യമദോംഗ വരെ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു, പക്ഷേ അതിനുശേഷം അയാള്‍ എന്‍റെ ജീവിതം നശിപ്പിച്ചു. അവൻ വലിയ വ്യക്തി ആയതു മുതൽ എന്നെ വളരെയധികം പീഡിപ്പിച്ചു. എനിക്ക് 55 വയസ്സായി, അവിവാഹിതനായി ജീവിക്കുന്നു” ഞാന്‍ പറയുന്ന കാര്യം ശരിയാണോ തെറ്റാണോ എന്ന് അറിയാന്‍ രാജമൗലിയെ നുണ പരിശോധന നടത്താൻ പോലീസിനോട് ശ്രീനിവാസ വീഡിയോയില്‍ ആവശ്യപ്പെട്ടു.
എന്തായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇതിനോട് രാജമൗലിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
എസ്എസ് രാജമൗലി അടുത്ത പ്രോജക്റ്റായ എസ്എസ്എംബി29ന്‍റെ തിരക്കിലാണ്. മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
രാജമൗലിയുടെ ഓഫര്‍ നിരസിച്ച് മോഹൻലാല്‍, ബാഹുബലിയാകാൻ തയ്യാറാകാതെ ആ ഹിറ്റ് നടൻ
ഞെട്ടിക്കുന്ന തുക : തീയറ്ററില്‍ സര്‍പ്രൈസ് ഹിറ്റ് വെങ്കിടേഷ് ചിത്രത്തിന് വന്‍ ഒടിടി ഡീല്‍