ഡേവിഡ് വാര്‍ണര്‍ ബാഹുബലിയായി വന്നാല്‍ രാജമൗലി സഹിക്കുമോ ? ; പുതിയ വീഡിയോ വൈറല്‍.!

Published : Apr 12, 2024, 09:19 PM IST
ഡേവിഡ് വാര്‍ണര്‍ ബാഹുബലിയായി വന്നാല്‍ രാജമൗലി സഹിക്കുമോ ? ; പുതിയ വീഡിയോ വൈറല്‍.!

Synopsis

രസകരമായ ഒരു പരസ്യത്തിൽ ഐപിഎല്‍ മത്സരത്തിന് ടിക്കറ്റുകൾ ലഭിക്കുമോ എന്ന് ചോദിച്ച് രാജമൗലി വാർണറെ വിളിക്കുന്നു.

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകനാണ് എസ് എസ് രാജമൗലി. മഹേഷ് ബാബുവിനെ നായകനാക്കി തന്‍റെ പുതിയ പടത്തിന്‍റെ അണിയറയിലാണ് സംവിധായകന്‍. അതിനിടെ  ഒരു പരിപാടിയിൽ തൻ്റെ ഭാര്യ രമാ രാജമൗലിയ്‌ക്കൊപ്പം ഒരു പ്രേമഗാനത്തിന് നൃത്തം ചെയ്യുന്ന രാജമൗലിയുടെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ പ്രശസ്ത ക്രിക്കറ്റ് താരം ഡേവിഡ് വാർണറുമായി ചേർന്ന് ഒരു പരസ്യത്തില്‍ അഭിനയിച്ചിരിക്കുകയാണ് രാജമൗലി. 

രസകരമായ ഒരു പരസ്യത്തിൽ ഐപിഎല്‍ മത്സരത്തിന് ടിക്കറ്റുകൾ ലഭിക്കുമോ എന്ന് ചോദിച്ച് രാജമൗലി വാർണറെ വിളിക്കുന്നു. വാർണർ സമ്മതിക്കുന്നു, പക്ഷേ രാജമൗലിയുടെ ഒരു സിനിമയിൽ ഒരു വേഷം ലഭിക്കുമെന്ന വ്യവസ്ഥയിലായിരുന്നു അത്. 

ബാഹുബലി പോലെയുള്ള ഐതിഹാസിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാർണറിനെ രാജമൗലി പിന്നീട് സങ്കല്‍പ്പിക്കുന്നതാണ് പരസ്യത്തിലെ രസകരമായ ഭാഗം. എന്നാൽ ഉടൻ തന്നെ വാർണറുടെ അഭിനയം കണ്ട് ടിക്കറ്റിനായി ഒരു പ്രത്യേക പണമിടപാട് ആപ്പ് ഉപയോഗിച്ചോളാം എന്ന് രാജമൗലി പറയുന്നു. 

പരസ്യം ഇതിനകം ആളുകൾ ഇത് സോഷ്യൽ മീഡിയയിൽ ആവേശത്തോടെയാണ് ഷെയര്‍ ചെയ്യുന്നത്. രാജമൗലിയുടെ അഭിനയം പ്രത്യേക ശ്രദ്ധ  നേടുന്നുണ്ട്. നേരത്തെയും റീല്‍സുകളിലൂടെ തന്‍റെ അഭിനയ മികവ് പ്രകടിപ്പിച്ച വാര്‍ണറുടെ രസകരമായ അഭിനയവും കൈയ്യടി നേടുന്നുണ്ട്.

അതേ സമയം ഈ മാസത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി  എടുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ അപ്ഡേറ്റുമായി എസ് എസ് രാജമൗലി രംഗത്ത് എത്തും എന്നാണ് വിവരം. 

ദ ഗോട്ട് റിലീസ് പ്രഖ്യാപിച്ച വിജയിയുടെ പുതിയ ലുക്കില്‍ വലിയൊരു രഹസ്യം ഒളിച്ചിരിപ്പുണ്ട്.!

ബോളിവുഡിലെ ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി
 

PREV
Read more Articles on
click me!

Recommended Stories

അണ്ഡം ശീതീകരിച്ചിട്ടില്ല, ​ഗർഭകാലത്തിലൂടെ കടന്നുപോകാൻ താല്പര്യമില്ല; പാർവതി തിരുവോത്ത്
അയാളെന്‍റെ മാറിടത്തിൽ അടിച്ചിട്ട് ഓടി, 17-ാം വയസിലെ ദുരനുഭവം മനസിലാക്കാൻ 30 വർഷമെടുത്തു: പാർവതി തിരുവോത്ത്