Lakshmi Nakshathra : 'അമ്മ്യാര് അമ്മൂമ്മ ദോശ'; സീക്രട്ട് റെസിപ്പി പങ്കുവച്ച് ലക്ഷ്‍മി നക്ഷത്ര

Web Desk   | Asianet News
Published : Nov 30, 2021, 11:07 PM IST
Lakshmi Nakshathra : 'അമ്മ്യാര് അമ്മൂമ്മ ദോശ'; സീക്രട്ട് റെസിപ്പി പങ്കുവച്ച് ലക്ഷ്‍മി നക്ഷത്ര

Synopsis

രുചിയേറിയ ഒരു വിഭവത്തിൻെറ കൂട്ട് ആരാധകർക്കായി പറഞ്ഞുകൊടുക്കുകയാണ് ലക്ഷ്മി നക്ഷത്ര

മിനിസ്‌ക്രീന്‍ അവതാരകര്‍ പ്രേക്ഷകരില്‍ പലര്‍ക്കും സിനിമാ-സീരിയല്‍ താരങ്ങളെക്കാളും പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ മലയാളികള്‍ ഹൃദയത്തിലേറ്റിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര എന്ന ലക്ഷ്മി ഉണ്ണിഷ്ണന്‍. കാലങ്ങളായി അവതാരകയായി സ്‌ക്രീനിലുണ്ടെങ്കിലും സ്റ്റാര്‍ മാജിക്ക് എന്ന മിനിസ്‌ക്രീന്‍ പരിപാടിയിലൂടെയാണ് ലക്ഷ്മി പോപ്പുലറായി മാറുന്നത്. ചിന്നുചേച്ചി എന്ന് ആരാധകര്‍ വിളിക്കുന്ന ലക്ഷ്മിക്ക് ഒട്ടനവധി ഫാന്‍പേജുകളും മറ്റും സോഷ്യല്‍മീഡിയയിലുണ്ട്. അതുപോലെതന്നെ താരത്തിന്‍റെ യൂട്യൂബ് ചാനലും വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ലക്ഷ്മി പോസ്റ്റ് ചെയ്യാറുള്ള വീഡിയോകളെല്ലാംതന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ലക്ഷ്മിയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ആരും ഇതുവരെ കേള്‍ക്കാനും കഴിക്കാനും സാധ്യതയില്ലാത്ത ഒരു സീക്രട്ട് റസിപ്പിയാണ് കഴിഞ്ഞ ദിവസം തന്‍റെ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി പുറത്തുവിട്ടത്. 'അമ്മ്യാര് അമ്മൂമ്മ ദോശ' യാണ് ലക്ഷ്മിയുടെ സ്‌പെഷ്യല്‍ റസിപ്പി. ലക്ഷ്മിയുടെ അമ്മുമ്മയുടെ അമ്മയ്ക്ക് അമ്മ്യാര് എന്ന മറ്റൊരു അമ്മൂമ്മ പണ്ട് പറഞ്ഞുകൊടുത്ത ഒരു പ്രത്യേകതരം ദോശയാണ് ഇത്. പ്രത്യകം കറികള്‍ ഒന്നുംതന്നെ വേണ്ടാതെ കഴിക്കാന്‍ പറ്റിയ ദോശയാണ് അമ്മ്യാര് അമ്മൂമ്മ ദോശ. എങ്ങനെയാണ് ദോശ ഉണ്ടാക്കേണ്ടതെന്നും, അതിന്‍റെ കൂട്ടും, കൂടെ ലക്ഷ്മിയുടെ സംസാരവും കൂടെയായപ്പോല്‍ വീഡിയോ ചൂടപ്പം പോലെ വൈറലായിക്കഴിഞ്ഞു.

ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ദോശ കാണുന്നതെന്നും, പക്ഷെ സംഗതി പൊളിയാണെന്നുമാണ് മിക്കവരും കമന്‍റ് ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷത്തോളം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. വെറൈറ്റി ദോശയ്‌ക്കൊപ്പം ലക്ഷ്മിയുടെ സ്വതസിദ്ധമായ തമാശ കൂടെയായപ്പോള്‍ ആരാധകര്‍ക്ക് വീഡിയോ ഇഷ്ടമായെന്നുവേണം പറയാന്‍. താരം പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാംതന്നെ ആരാധകര്‍ സ്വീകരിക്കാറുണ്ട്. സ്റ്റാര്‍ മാജിക്കിലെ തങ്കച്ചനുമൊത്ത് ലക്ഷ്മി ചെയ്ത വീഡിയോ 32 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്.

വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത