സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഏഷ്യാനെറ്റിൽ; ഉദ്ഘാടന എപ്പിസോഡ് നാളെ

Published : Oct 29, 2022, 12:12 PM IST
സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഏഷ്യാനെറ്റിൽ; ഉദ്ഘാടന എപ്പിസോഡ് നാളെ

Synopsis

ലോഞ്ചിംഗ് എപ്പിസോഡ് ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ

കുട്ടി ഗായകരുടെ അത്ഭുതപ്പെടുത്തുന്ന ആലാപന മികവുമായി സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. 4 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഈ റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളായി എത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 18 പേരാണ് സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 ന്‍റെ വേദിയിൽ എത്തുന്നത്.
 
ഈ കുട്ടികുറുമ്പുകളുടെ ആലാപനമികവ് വിലയിരുത്താനെത്തുന്നത് പ്രശസ്ത ഗായകരായ സിതാര, മഞ്ജരി, സംഗീത സംവിധായകരായ സ്റ്റീഫൻ ദേവസ്സി, കൈലാസ് മേനോൻ എന്നിവരാണ്. കൂടാതെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ചലച്ചിത്ര താരങ്ങളായ നിഖില വിമൽ, ഗായിക  നിത്യ മാമൻ തുടങ്ങി മറ്റു നിരവധി പ്രമുഖരും ഈ വേദിയിൽ എത്തും. ഷോയുടെ അവതാരകരായി എത്തുന്നത് ജുവൽ മേരിയും ബിഗ് ബോസ് ഫെയിം കുട്ടി അഖിലുമാണ്.
 
സീസൺ 3 ന്‍റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ഗായിക സുജാത മോഹൻ, ഹരിചരൻ, ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ, ചലച്ചിത്രതാരം ഐശ്വര്യ ലക്ഷ്മി, വിധികർത്താക്കളായ സ്റ്റീഫൻ ദേവസ്സി, സിതാര, മഞ്ജരി, കൈലാസ് മേനോൻ, ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

ALSO READ : പൊന്നിയിന്‍ സെല്‍വന്‍ 'റെന്‍റല്‍സി'ല്‍ അവതരിപ്പിച്ച് പ്രൈം വീഡിയോ; സാധാരണ സ്ട്രീമിംഗ് പിന്നാലെ
 
സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ന്‍റെ ലോഞ്ച് ഇവന്റിൽ മത്സരാർത്ഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ചലച്ചിത്രതാരം സസ്തികയുടെ ഡാൻസും സ്റ്റീഫൻ ദേവസ്സിയും മകൻ ഷോൺ ദേവസ്സിയും ചേർന്നൊരുക്കിയ മ്യൂസിക്കൽ ഫ്യൂഷനും  ഗായകരയുടെ സുജാത മോഹൻ , മധുശ്രീ നാരായണൻ , ഹരിചരൻ , നഞ്ചിയമ്മ , സിതാര , മഞ്ജരി , സ്റ്റീഫൻ ദേവസ്സി , കൈലാസ് മേനോൻ തുടങ്ങിയവരുടെ സംഗീതവിരുന്നും പ്രേക്ഷകർക്ക് മുന്നിൽ എത്തും. ലോഞ്ച് ഇവെന്റ് ഒക്ടോബര് 30 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. ഒക്ടോബര്‍ 31 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നാണ് ഷോ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക.

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു