മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ഏഷ്യാനെറ്റിൽ

Published : Jun 24, 2022, 04:41 PM IST
മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ഏഷ്യാനെറ്റിൽ

Synopsis

ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയുമാണ് ഷോയുടെ അവതാരകരായി എത്തുന്നത്

സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീര്‍ത്ത ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ, സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ നാലാം സീസണ്‍ ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയുടെ പുതിയ സീസണില്‍ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന വിഭാവങ്ങളൊക്കെയുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ  മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്. 

നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയുമാണ് ഷോയുടെ അവതാരകരായി എത്തുന്നത്. ഈ ഷോയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം അനു സിത്താരയാണ്. സ്റ്റാർ സിങ്ങർ സീസൺ 8 വിജയി റിതു കൃഷ്ണ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 4 മത്സരാര്‍ഥികളായ ഡോ. റോബിൻ രാധാകൃഷ്ണന്‍, ജാസ്മിൻ എം മൂസ, നിമിഷ, ഡെയ്സി ഡേവിഡ്, നവീൻ അറയ്ക്കല്‍, അഖിൽ, ശാലിനി, നവീൻ മാധവ് എന്നിവരാണ്. വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ജൂൺ 25 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 8 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

ALSO READ : 'അത് അവസാന കൂടിക്കാഴ്ചയാവുമെന്ന് കരുതിയില്ല'; 'സുമേഷേട്ട'ന്‍റെ അവസാന ചിത്രം പങ്കുവച്ച് സ്നേഹ ശ്രീകുമാര്‍

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി