അജു വര്‍ഗീസിനോട് ചാന്‍സ് ചോദിച്ച് പിള്ളേര്‍; ശിശുദിന ആശംസകളുമായി 'സ്‍താനാര്‍ത്തി ശ്രീക്കുട്ടന്‍' ടീം

Published : Nov 14, 2022, 01:53 PM IST
അജു വര്‍ഗീസിനോട് ചാന്‍സ് ചോദിച്ച് പിള്ളേര്‍; ശിശുദിന ആശംസകളുമായി 'സ്‍താനാര്‍ത്തി ശ്രീക്കുട്ടന്‍' ടീം

Synopsis

അജു വർഗീസ്, ജോണി ആന്‍റണി, സൈജു കുറുപ്പ് എന്നീ മുൻനിര താരങ്ങൾക്ക് ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്.

അജു വര്‍ഗീസിനെ നായകനാക്കി നവാഗതനായ വിനേഷ് വിശ്വനാഥ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്താനാർത്തി ശ്രീക്കുട്ടൻ. ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം എ എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഏഴാം ക്ലാസ്സ്‌ വിദ്യാർഥികളുടെ കഥയാണ് ഏറെ ഹൃദവും രസകരവുമായ രീതിയിൽ അണിയറക്കാർ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുന്നത്. ഇപ്പോഴിതാ ശിശുദിനവുമായി ബന്ധപ്പെട്ട് രസകരമായ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.

അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നീ മുൻനിര താരങ്ങൾക്ക് ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഓഡിഷനിലൂടെയാണ് ഈ കുട്ടികളെ കണ്ടെത്തിയത്. അജു വർഗീസും കുട്ടികളായ ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരും അഭിനയിച്ച ശിശുദിന വീഡിയോ രസകരമായിയാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൽ ശ്രീക്കുട്ടൻ, അമ്പാടി എന്നി രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഈ കുട്ടികളാണ്.

ALSO READ : 'കാപ്പ' ക്രിസ്‍മസിന് തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ചു

ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റുള്ള താരങ്ങൾ. മുരളി കൃഷ്ണൻ, ആനന്ദ് മൻമഥൻ, സംവിധായകൻ വിനേഷ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപ് വി ശൈലജ ഛായാഗ്രഹണവും കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗാനങ്ങൾ ഒരുക്കിയത് പി എസ് ജയഹരിയാണ്. വിനായക് ശശികുമാർ, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. കലാസംവിധാനം അനീഷ് ഗോപാൽ, മേക്കപ്പ് രതീഷ് പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ആദർശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് ദേവിക, ചേതൻ, വസ്ത്രാലങ്കാരം ബുസി ബേബി ജോൺ, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് അനന്തകൃഷ്ണൻ, ആൽവിൻ മാർഷൽ, കൃഷ്ണപ്രസാദ്, സ്റ്റിൽസ് ആഷിക് ബാബു, മാർക്കറ്റിംഗ് എന്റർടൈൻമെന്റ് കോർണർ, വാർത്താപ്രചരണം ജിനു അനിൽകുമാർ.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക