'അച്ഛന്റെ മകളാണവള്‍': അരുന്ധതിയെ മടിയിലിരുത്തിയ മുരളീകൃഷ്ണന്റെ ചിത്രം പങ്കുവച്ച് ശിവദ

Web Desk   | Asianet News
Published : Jun 22, 2020, 10:45 PM ISTUpdated : Jun 22, 2020, 10:46 PM IST
'അച്ഛന്റെ മകളാണവള്‍': അരുന്ധതിയെ മടിയിലിരുത്തിയ മുരളീകൃഷ്ണന്റെ ചിത്രം പങ്കുവച്ച് ശിവദ

Synopsis

സോഷ്യല്‍മീഡിയയില്‍ സജീവമായ ശിവദ പ്രസവശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ വഴിയിലാണ്. കുട്ടിയെ ഫിറ്റ്‌നെസ് സെറ്ററിലെ ട്രെയിനറായ സുഹൃത്തിന്റെ കയ്യിലേല്‍പ്പിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന ശിവദയുടെ ചിത്രവും വീഡിയോയും അടുത്തിടെ വൈറലായിരുന്നു.  

സു സു സുധി വാത്മീകം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ശിവദ സുപരിചിതയാകുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ച ശിവദ അവസാനം എത്തിയത് ലൂസിഫറിലായിരുന്നു. സോഷ്യല്‍ മീഡിയയിലു സജീവമാണ് താരം. വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് തുടര്‍ന്ന താരം പ്രസവത്തിനായാണ് ചെറിയ ബ്രേക്കെടുത്തത്. കേരളാകഫെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശിവദ മലയാളം തമിഴ് ഭാഷാചിത്രങ്ങളില്‍ നിറസാന്നിധ്യമാണ്. സിനിമാ സീരിയല്‍ അഭിനേതാവായ മുരളീകൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്.

സോഷ്യല്‍മീഡിയയില്‍ സജീവമായ ശിവദ പ്രസവശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ വഴിയിലാണ്. കുട്ടിയെ ഫിറ്റ്‌നെസ് സെറ്ററിലെ ട്രെയിനറായ സുഹൃത്തിന്റെ കയ്യിലേല്‍പ്പിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന ശിവദയുടെ ചിത്രവും വീഡിയോയും അടുത്തിടെ വൈറലായിരുന്നു. അതിനുപിന്നാലെയാണ് ഭര്‍ത്താവ് ഹരികൃഷ്ണനെപ്പറ്റിയുള്ള കുറിപ്പുമായി താരമെത്തിയത്. ഹരികൃഷ്ണനും മകളും ഒന്നിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം ശിവദ പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ വിവാഹവാര്‍ഷികമോ പിറന്നാളോ ഒന്നുമല്ലായെന്നും, എന്നാല്‍ ജീവിതത്തിലെ മനോഹരമായ നിമിഷം ഗാലറിയില്‍ കണ്ടപ്പോള്‍ അത് പങ്കുവയ്ക്കണം എന്നുതോന്നിയെന്നാണ് ശിവദ കുറിച്ചിരിക്കുന്നത്.

താരത്തിന്റെ കുറിപ്പിങ്ങനെ

അച്ചന്റെ മകള്‍. ഇതിപ്പോള്‍ ഫോണ്‍ഗാലറി നോക്കിയപ്പോള്‍ കിട്ടിയതാണ്. മകള്‍ അരുന്ധതിക്ക് മൂന്നുമാസം പ്രായമായപ്പോള്‍ ഞങ്ങളവളെയുംകൊണ്ട് പുറത്തുപോയപ്പോള്‍ എടുത്ത ചിത്രമാണ്. അവളുടെ അമ്മ ഷോപ്പിംഗ് തിരക്കിലായിരുന്നപ്പോഴും അച്ഛന്‍ അവളെ പൊന്നുപോലെയാണ് നോക്കിയത്. എന്റെ ഏറ്റവും നല്ല സുഹൃത്ത്, ഒരു നല്ല ഭര്‍ത്താവ്,

വെല്‍വിഷര്‍, അതിലുപരി നല്ല അച്ഛന്‍. ഇപ്പറഞ്ഞതില്‍ എല്ലാ റോളുകളും മനോഹരമായി ചെയ്യുന്നതിന്, എന്നോടൊപ്പംതന്നെ നില്‍ക്കുന്നതിന് ഒരുപാട് നന്ദി. ജോലിയും കുടുംബവും ഒന്നിച്ച് കൊണ്ടുപോകുന്നതിനിടയിലും നിങ്ങള്‍ ഞങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. ഇത് വായിക്കുമ്പോള്‍ മുരളിയുടെ പിറന്നാളോ, ഞങ്ങളുടെ വിവാഹ വാര്‍ഷികമോ ആണെന്ന് തോന്നിയാല്‍, അങ്ങനല്ല. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്ന് പങ്കുവയ്ക്കുന്നു എന്നുമാത്രം.'

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍