രേഖകളില്‍ കര്‍ഷക; 12.91 കോടിയുടെ കൃഷിഭൂമി വാങ്ങി സുഹാന ഖാന്‍

Published : Jun 23, 2023, 03:42 PM IST
രേഖകളില്‍ കര്‍ഷക;  12.91 കോടിയുടെ കൃഷിഭൂമി വാങ്ങി സുഹാന ഖാന്‍

Synopsis

റായിഖട്ട് ജില്ലയിലെ അലിബാഗിലെ താല്‍ ഗ്രാമത്തിലാണ് സുഹാന സ്ഥലം വാങ്ങിയത്. ഈ സ്ഥലത്തിന്‍റെ റജിസ്ട്രേഷന്‍ പ്രകാരം സുഹാനയെ കര്‍ഷക എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

മുംബൈ: 12.91 കോടിയുടെ കൃഷിഭൂമി വാങ്ങി ഷാരൂഖ് ഖാന്‍റെയും ഗൌരി ഖാന്‍റെയും മകളായ സുഹാന ഖാന്‍. റായിഖട്ട് ജില്ലയിലെ അലിബാഗിലെ താല്‍ ഗ്രാമത്തിലാണ് സുഹാന സ്ഥലം വാങ്ങിയത്. ഈ സ്ഥലത്തിന്‍റെ റജിസ്ട്രേഷന്‍ പ്രകാരം സുഹാനയെ കര്‍ഷക എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ജൂണ്‍ 1നാണ് ഈ ഭൂമി ഇടപാട് നടന്നത്. സുഹാന 1.5 എക്കര്‍ സ്ഥലവും അതിലെ കെട്ടിടവുമാണ് വാങ്ങിയത്. കെട്ടിടം 2218 സ്ക്വയര്‍ ഫീറ്റ് ഉണ്ട്. ഈ റജിസ്ട്രേഷന്  മൊത്തം സ്റ്റാമ്പ് ഡ്യൂട്ടി തന്നെ 77.46 ലക്ഷം ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഞ്ജലി ഖൊട്ട്, രേഖ ഖോട്ട്, പ്രിയ ഖോട്ട് എന്നീ സഹോദരിമാര്‍ക്ക് പാരമ്പര്യമായി കിട്ടിയ കൃഷി ഭൂമിയാണ് സുഹാന വാങ്ങിയത്. 

സുഹാന പ്രഥമിക ഉടമയായ ദേജാവൂ ഫാംസിന്‍റെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. ഷാരൂഖിന്‍റെ ഭാര്യ മാതാവ് സവിത ചിബ്ബറും, ഭാര്യ സഹോദരി നമിത ചിബ്ബറും ഇതില്‍ ഡയറക്ടര്‍മാരാണ്. താലില്‍ തന്നെ കടലിന് അഭിമുഖമായി ഷാരൂഖിന് ഒരു ബംഗ്ലാവ് ഇപ്പോള്‍ തന്നെയുണ്ട്. അവിടെയാണ് ഷാരൂഖും കുടുംബവും അദ്ദേഹത്തിന്‍റെ 52മത് ജന്മദിനം ആഘോഷിച്ചത്. 

അലിബാഗില്‍ ബോളിവുഡിലെ പ്രധാന താരങ്ങള്‍ക്കെല്ലാം സ്വത്തുക്കള്‍ ഉണ്ട്. രണ്‍വീര്‍ സിംഗ് ദീപിക ജോഡിക്കും, അനുഷ്ക വീരാട് ജോഡിക്കും ഇവിടെ ബംഗ്ലാവ് ഉണ്ട്. ബോളിവുഡിന്‍റെ മുംബൈ കഴിഞ്ഞാലുള്ള ഗെറ്റ് എവേ ഹോം എന്നാണ് അലിബാഗ് വിശേഷിപ്പിക്കപ്പെടുന്നത്. 

അതേ സമയം സുഹാന തന്‍റെ ചലച്ചിത്ര അരങ്ങേറ്റം സോയ ഖാന്‍ സംവിധാനം ചെയ്യുന്ന ആര്‍ച്ചീസിലൂടെ കുറിക്കാന്‍ ഇരിക്കുകയാണ്. നെറ്റ്ഫ്ലിക്സില്‍ എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ബോണി കപൂറിന്‍റെ മകള്‍ ഖുഷി കപൂര്‍, അമിതാബ് ബച്ചന്‍റെ പേരമകന്‍ അഗസ്ത്യ നന്ദയും ഈ ചിത്രത്തിലുണ്ട്. സോയ ഖാന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുപത്തി മൂന്നുകാരിയായ സുഹാനയുടെ ആദ്യത്തെ വസ്തു വാങ്ങലാണ് ഇതെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. 

"റോക്കി ഔര്‍ റാണി കീ പ്രേം കഹാനി" : ടിപ്പിക്കല്‍ കരണ്‍ ജോഹര്‍ പടം - ടീസര്‍

ഞായറാഴ്ച പരീക്ഷണത്തില്‍ വിജയിച്ചോ ആദിപുരുഷ്?; മൂന്ന് ദിവസത്തെ കളക്ഷന്‍ വിവരം ഇങ്ങനെ.!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത