ബിരുദദാന ചടങ്ങ് ആഘോഷമാക്കി സുഹാന ഖാന്‍; ആരാധകരുടെ അഭിനന്ദന പ്രവാഹം

Published : Jun 30, 2019, 09:56 AM ISTUpdated : Jun 30, 2019, 10:00 AM IST
ബിരുദദാന ചടങ്ങ് ആഘോഷമാക്കി സുഹാന ഖാന്‍; ആരാധകരുടെ അഭിനന്ദന പ്രവാഹം

Synopsis

ലണ്ടന്‍ അര്‍ഡിംഗ്ലി കോളേജില്‍ നിന്ന്  ബിരുദം നേടിയ സുഹാന തന്‍റെ കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളാണ് മിക്കതും. 

കിംഗ് ഖാന്‍റെ മകള്‍ സുഹാനയുടെ ബിരുദദാന ചടങ്ങിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറല്‍. ലണ്ടന്‍ അര്‍ഡിംഗ്ലി കോളേജില്‍ നിന്ന്  ബിരുദം നേടിയ സുഹാന തന്‍റെ കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളാണ് മിക്കതും. ചിത്രങ്ങളിലെല്ലാം സുഹാന അതിസുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. 

ജൂണ്‍ 28നായിരുന്നു സുഹാനയുടെ ബിരുദദാന ചടങ്ങ്. ഷാരൂഖ് ഖാനും ഗൗരി ഖാനും ചടങ്ങിന് സുഹാനക്കൊപ്പമുണ്ടായിരുന്നു. ഇരുവരും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. 

''നാല് വര്‍ഷം കടന്ന് പോയിരിക്കുന്നു. അര്‍ഡിംഗ്ലിയില്‍ നിന്ന് ബിരുദം നേടി..... സ്കൂള്‍ വിദ്യാഭ്യാസം അവസാനിച്ചു. പക്ഷേ പഠനം അവസാനിക്കുന്നില്ല... '' - ഷാരുഖ് ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സുഹാന ബിരുദം സ്വീകരിക്കുന്ന വീഡിയോ ഗൗരി ഖാനും പങ്കുവച്ചു.  

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി