Latest Videos

ഹണിമൂണില്‍ സുമിത്രയും രോഹിത്തും, രോഗാവസ്ഥയില്‍ വേദിക : കുടുംബവിളക്ക് റിവ്യു

By Web TeamFirst Published Jul 17, 2023, 7:34 AM IST
Highlights

രോഗം കാണിച്ചുകാണിച്ച് വേദികയെന്ന കഥാപാത്രത്തെ ഒഴിവാക്കാനാണോ പരമ്പര ശ്രമിക്കുന്നതെന്നാണ് പലരും, സംശയമായി യൂട്യൂബിലൂടെ ചോദിക്കുന്നത്. അല്ലായെങ്കില്‍ പരമ്പര കഴിയാറായോ എന്നുള്ള സംശയവും ആളുകള്‍ പ്രകടിപ്പിക്കുന്നുണ്ട്.

ളരെ മനോഹരമായ എപ്പിസോഡുകളിലൂടെയാണ് കുടുംബവിളക്ക് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ശീതളിന്റെ വിവാഹം വളരെ മനോഹരമായി കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് എല്ലാവരും. സച്ചിനും, ശീതളും അവരുടെ ലോകത്തേക്ക് മാറിയതോടെ, തങ്ങളുടേതായ ലോകത്ത് അടിച്ചുപൊളിക്കാനുള്ള ശ്രമത്തിലാണ് സുമിത്രയും രോഹിത്തും. പ്രശ്‌നങ്ങളും പ്രതിസന്ധിയുമെല്ലാം കഴിഞ്ഞ് സ്വസ്ഥമായി ഹണിമൂണിന് പോയിരിക്കുകയാണ് സുമിത്രയും രോഹിത്തും. 

പരസ്പരം തമ്മില്‍ മനസ്സിലാക്കിക്കൊണ്ടുള്ള യാത്ര, ഇരുവര്‍ക്കും സന്തോഷത്തോടെയുള്ള യാത്രയാണ്. ഇത്രയധികം നിറഞ്ഞ ചിരിയോടെ സുമിത്രയെ മുന്നേയൊന്നും പരമ്പരയില്‍ കണ്ടിട്ടില്ല.  ബോട്ടിംഗും മറ്റുമായി ആകെ ആഘോഷത്തിലാണ് രണ്ടുപേരും. വീട്ടില്‍നിന്നും സുമിത്ര മാറിനില്‍ക്കുന്നതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ ആകെ അവതാളത്തിലായിരിക്കുകയാണ്. വീട്ടിലെ ബ്രേക്ക്ഫാസ്റ്റും, കാര്യങ്ങളൊന്നുംതന്നെ സുമിത്ര ഇല്ലാത്തതിനാല്‍ ശരിയായിട്ടില്ല.

സുമിത്രയെ ഇത്രനാള്‍ ചീത്തവിളിച്ചുകൊണ്ട് നടന്നിരുന്ന അമ്മായിയമ്മ സരസ്വതിയ്ക്കാണ് സുമിത്ര ഇല്ലാത്തതിന്റെ വലിയ പ്രശ്‌നം നേരിട്ടിട്ടുള്ളത്. കുറച്ച് ദിവസം മുന്നേ സരസ്വതി വീടിന്റെ ആധാരം മോഷ്ടിച്ച സമയത്ത് രോഹിത്തിന്റെ മകള്‍ പൂജ അതിന്റെ വീഡിയോ എടുത്തിരുന്നു. അതുകൊണ്ട്, ആ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പൂജ, വീട്ടിലെ പണികളെല്ലാം സരസ്വതിയെക്കൊണ്ടാണ് ചെയ്യിപ്പിക്കുന്നത്. വേദികയുടെ കാര്യം ആകെ പ്രശ്‌നത്തിലാണിപ്പോള്‍. 
കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി ആകെ ആരോഗ്യപ്രശ്‌നമുള്ള വേദികയെയാണ് കാണിച്ചിരുന്നത്. ഏറ്റവും പുതിയ എപ്പിസോഡില്‍ വേദികയുടെ മൂക്കില്‍നിന്നും രക്തം വരുന്നതായി കാണാം. വേദിക ആളുകളെ പറ്റിക്കാന്‍ മിടുക്കിയായതുകൊണ്ട്, അസുഖമാണെന്ന് കള്ളം പറയുകയാണെന്നാണ് ഭര്‍ത്താവ് സിദ്ധു കരുതുന്നത്. അതുകൊണ്ടുതന്നെ ആശുപത്രിയിലേക്ക് വേദികയുടെ കൂടെ പോകാനോ ഒന്നിനും സിദ്ധാര്‍ത്ഥ് തയ്യാറാകുന്നില്ല.

രോഗം കാണിച്ചുകാണിച്ച് വേദികയെന്ന കഥാപാത്രത്തെ ഒഴിവാക്കാനാണോ പരമ്പര ശ്രമിക്കുന്നതെന്നാണ് പലരും, സംശയമായി യൂട്യൂബിലൂടെ ചോദിക്കുന്നത്. അല്ലായെങ്കില്‍ പരമ്പര കഴിയാറായോ എന്നുള്ള സംശയവും ആളുകള്‍ പ്രകടിപ്പിക്കുന്നുണ്ട്.

സിദ്ധുവിന്‍റെയും സരസ്വതിയുടേയും കള്ളക്കളി കയ്യോടെ പിടിച്ച് പൂജ : കുടുംബവിളക്ക് റിവ്യു

ഗൗരി പ്രകാശ്, ഐശ്വര്യ ഉണ്ണി; 'കുടുംബവിളക്കി'ലെ പൂജ വീണ്ടും മാറി, ഇനി അവതരിപ്പിക്കുക മറ്റൊരാള്‍

click me!