എന്താണ് സുന്ദരിക്ക് പറ്റിയത് ? അഞ്ജലിക്കും ശരത്തിനുമൊപ്പം ആനന്ദ്

Web Desk   | Asianet News
Published : Feb 19, 2022, 09:54 PM IST
എന്താണ് സുന്ദരിക്ക് പറ്റിയത് ?  അഞ്ജലിക്കും ശരത്തിനുമൊപ്പം ആനന്ദ്

Synopsis

വിവാഹ റിസപ്ഷനുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തെ അവധി എടുക്കുകയും, തിരികെ എത്താമെന്ന് പറഞ്ഞ് വീട്ടിലേക്ക് വന്ന അഞ്ജലിയെ അറിയിക്കാതെ തന്നെ പരമ്പരയില്‍ നിന്നും മാറ്റുകയും പുതിയൊരാളെ എടുക്കുകയുമായിരുന്നു.

സുന്ദരി പരമ്പരയില്‍ (Sundari serial) പ്രധാന വേഷത്തിലെത്തിയ അഞ്ജലി (anjali sarath) പരമ്പരയില്‍ നിന്നും പിന്മാറിയത് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ വാര്‍ത്തയായിരുന്നു. ആദ്യ പരമ്പരയിലൂടെ തന്നെ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച താരം പെട്ടന്നുതന്നെ പിന്മാറിയത് എന്തിനായിരുന്നു എന്ന് പലരും അന്വേഷിച്ചിരുന്നു. വിവാഹം കഴിഞ്ഞതോടെ ഗര്‍ഭിണിയായെന്നും, സെറ്റിലെ മോശം പെരുമാറ്റം കാരണം അഞ്ജലിയെ പിരിച്ച് വിട്ടതാണെന്നുവരെ യൂട്യൂബ് ചാനലുകള്‍ വിളിച്ച് പറയുകയുണ്ടായി. എന്നാല്‍ എന്തായിരുന്നു യഥാര്‍ത്ഥ കാരണമെന്ന് അഞ്ജലി പറഞ്ഞതോടെയായിരുന്നു എല്ലാവരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞത്. 

മാസങ്ങളായി താന്‍ അഭിനയിച്ചിരുന്നത് പേയ്‌മെന്റ് ഇല്ലാതെയായിരുന്നു എന്നാണ് അഞ്ജലി വെളിപ്പെടുത്തിയത്. കൂടാതെ രണ്ട് ലക്ഷത്തോളം രൂപ കുടിശ്ശിക ആയപ്പോഴാണ് താന്‍ പരമ്പര വിട്ടതെന്നും തന്റെ ഫേസ്ബുക്ക് ലൈവിലൂടെ അഞ്ജലി വെളിപ്പെടുത്തി.

വിവാഹ റിസപ്ഷനുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തെ അവധി എടുക്കുകയും, തിരികെ എത്താമെന്ന് പറഞ്ഞ് വീട്ടിലേക്ക് വന്ന അഞ്ജലിയെ അറിയിക്കാതെ തന്നെ താരത്തെ പരമ്പരയില്‍ നിന്നും മാറ്റുകയും പുതിയൊരാളെ എടുക്കുകയുമായിരുന്നു. കൂടാതെ പെയ്മന്റ് ചോദിക്കുമ്പോള്‍ അക്കൗണ്ടിലേക്ക് ഇടാമെന്ന് പറഞ്ഞ് പറ്റിച്ചെന്നും അഞ്ജലി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലൂടെ കേള്‍ക്കാം. ''എപ്പോഴും പരമ്പരയില്‍ ടൈറ്റ് ഷെഡ്യൂളുകള്‍ ആയിരുന്നു. രാത്രി വൈകിയും ഷൂട്ട് ഉണ്ടാകാറുണ്ട്. എന്നിട്ടും രാവിലെതന്നെ അടുത്ത ഷൂട്ടും കാണും. വല്ലപ്പോഴുമെല്ലാമാണ് ഒഴിവ് കിട്ടിയിരുന്നത്. വിവാഹത്തോടനുബന്ധിച്ച് കുറച്ച് ദിവസം ലീവ് വേണമെന്ന് മുന്നേതന്നെ പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുന്നേതന്നെ പെയ്മന്റ് ചോദിക്കുമ്പോള്‍ ചെറിയ ഒഴിവു കഴിവ് അവര്‍ പറയാറുണ്ട്. വിവാഹ റിസപ്ഷന്റെ ഭാഗമായി നാട്ടിലേക്ക് പോകുമ്പോള്‍, പെമന്റ് ചോദിച്ചിരുന്നു. ഞാന്‍ നാട്ടില്‍ എത്തുമ്പോഴേക്ക് അക്കൗണ്ടിലേക്ക് ഇടാമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ ഒന്നും കിട്ടിയില്ല. ചോദിക്കുമ്പോഴെല്ലാം ഒഴിഞ്ഞുമാറുന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. നമ്മളൊരു തൊഴില്‍ ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടി മാത്രമല്ലല്ലോ. പണത്തിനും കൂടിയല്ലെ. അത് കിട്ടുന്നില്ലെങ്കില്‍ പിന്നെ എന്താണ് ചെയ്യുക. അങ്ങനെ നാട്ടിലായിരിക്കുമ്പോളാണ് അറിഞ്ഞത്, എന്നെ മാറ്റി, പുതിയൊരാളെ വച്ച് പ്രോജക്ട് മുന്നോട്ട് പോകുന്നുണ്ടെന്ന്.''

പരമ്പരയുടെ പ്രൊഡ്യൂസറും മറ്റും മാറിയെന്നും ഇപ്പോള്‍ ആരോട് ചോദിക്കണമെന്നുപോലും അറിയാത്ത അവസ്ഥയാണെന്നുമാണ് അഞ്ജലി പറയുന്നത്. ''എന്റെ അറിവില്‍ ഒരു പ്രോജക്ടില്‍ നിന്നും പ്രൊഡ്യൂസര്‍ മാറുമ്പോള്‍, ബാക്കിയുള്ള പെയ്മന്റുകള്‍ ക്ലിയര്‍ ചെയ്യണം എന്നതാണ്. എന്നാല്‍ ഇപ്പോള്‍ പ്രൊഡ്യൂസര്‍ മാറിയിട്ടുണ്ട്. പക്ഷെ ആ വിവവരം പോലും പിന്നീടാണ് അറിഞ്ഞത്. ശരത്തിനും (അഞ്ജലിയുെട ഭര്‍ത്താവ്) പെയ്മന്റ് പെന്‍ഡിംഗാണ്. ഞങ്ങള്‍ക്ക് മാത്രമല്ല പരമ്പരയില്‍ അഭിനയിച്ച പലര്‍ക്കും പണം കിട്ടാനുണ്ട്.

വീഡിയോ മുഴുവന്‍ കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത