അച്ഛന്‍റെ പേര് ഗുണം ചെയ്തു, പക്ഷെ..; നെപ്യൂട്ടിസത്തെക്കുറിച്ച് സണ്ണി ഡിയോള്‍

Published : Aug 06, 2023, 11:24 AM IST
അച്ഛന്‍റെ പേര് ഗുണം ചെയ്തു, പക്ഷെ..; നെപ്യൂട്ടിസത്തെക്കുറിച്ച് സണ്ണി ഡിയോള്‍

Synopsis

തന്റെ അഭിനയ ജീവതം സുഗമമാക്കുന്നതിൽ പിതാവ് ധർമ്മേന്ദ്ര ഒരു പങ്കുവഹിച്ചുവെന്ന് താരം തുറന്നു പറയുന്നു. 

മുംബൈ: ഗദർ 2 എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് സണ്ണി ഡിയോൾ. ചിത്രം ഓഗസ്റ്റ് 11 നാണ് റിലീസാകുന്നത്. ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷനിലാണ് സണ്ണി. ഇത്തരം ഒരു പ്രമോഷന്‍ അഭിമുഖത്തില്‍ ബോളിവുഡിലെ നെപ്യൂട്ടിസത്തെക്കുറിച്ച് തന്‍റെ കാഴ്ചപ്പാട് പറയുകയാണ് പഴയ  സൂപ്പര്‍താരവും മുതിര്‍‌ന്ന നടനുമായ ധർമ്മേന്ദ്രയുടെ മകനായ സണ്ണി ഡിയോള്‍. 

തന്റെ അഭിനയ ജീവതം സുഗമമാക്കുന്നതിൽ പിതാവ് ധർമ്മേന്ദ്ര ഒരു പങ്കുവഹിച്ചുവെന്ന് താരം തുറന്നു പറയുന്നു. എന്നാല്‍ ബോളിവുഡിലെ സ്വജനപക്ഷപാതം എന്നത് വലിയൊരു പ്രശ്നം അല്ലെന്ന് സണ്ണി പറയുന്നു. അവസരങ്ങള്‍ ലഭിക്കാതെ നിരാശരായ ചിലര്‍ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യമാണ് ഇതെന്ന് സണ്ണി പറയുന്നു. 

ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ സണ്ണി ഡിയോളിനോട് വന്ന ചോദ്യം ഇതായിരുന്നു "ധരം ജി (ധര്‍മേന്ദ്ര) ഒരു നടനല്ലായിരുന്നുവെങ്കിൽ, നിങ്ങൾ ഇന്ന് എവിടെയായിരുന്നു?" സണ്ണി നല്‍കിയ ഉത്തരം ഇങ്ങനെയായരുന്നു - എനിക്കറിയില്ല, എന്റെ അച്ഛൻ എവിടെയാണോ ജോലി ചെയ്യുന്നത്, ഒരുപക്ഷേ ഞാനും അവിടെ ജോലി ചെയ്യുമായിരിക്കാം.

ധർമ്മേന്ദ്ര കാരണമാണ് താനൊരു നടനായതെന്ന് സമ്മതിച്ച നടൻ,  അച്ഛൻ ഇത്രയും വലിയ താരമായതിനാൽ നടനാകാനുള്ള അവസരം വേഗം ലഭിച്ചുവെന്ന് പറയുന്നു. “ഒരു കുടുംബത്തിൽ, കുട്ടി തന്റെ പിതാവ് ചെയ്യുന്നതിനെ പിന്തുടരുകയും അനുകരിക്കുകയും ചെയ്യും. ഇതിനെതിരെ വിദ്വേഷവും സ്വജനപക്ഷപാതമെന്ന് ആരോപിക്കുന്നതും നിരാശരായ ആളുകളാണ്. ഒരു പിതാവ് തന്റെ മകനോ മകൾക്കോ ​​എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് തെറ്റ്? സ്വന്തം കുടുംബത്തിന് വേണ്ടിയല്ലാതെ, ആ അച്ഛൻ ആർക്കുവേണ്ടിയാണ് ജോലി ചെയ്യേണ്ടത്?" - സണ്ണി ചോദിക്കുന്നു. 

വിജയം വ്യക്തിയെ ആശ്രയിച്ചിരിക്കും. എന്നെ ഒരു നടനാക്കണം എന്ന് അച്ഛന് തീരുമാനിക്കാന്‍ കഴിയില്ല. എന്റെ മക്കളോടും എനിക്ക് അത് ചെയ്യാന്‍ സാധിക്കില്ല. എന്‍റെ പിതാവ് വലിയ ഐക്കണായിരുന്നു. അതിന് ശേഷം ഞാൻ എന്‍റെ ഐഡന്റിറ്റി ഉണ്ടാക്കി. ഞാൻ ഇവിടെ തന്നെ നിലനില്‍ക്കുണ്ട്. പക്ഷെ ഞാന്‍ അച്ഛനെപ്പോലെയല്ല, പക്ഷേ ഞങ്ങൾ വളരെ സാമ്യമുള്ളവരാണ്. തീർച്ചയായും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ഞാൻ ഒരിക്കലും അവയെ ബുദ്ധിമുട്ടുകളായി കരുതിയിരുന്നില്ല - സണ്ണിഡിയോള്‍ പറയുന്നു. 

റിയലായും റീലിലും ഒരേ ആഴ്ചയില്‍ രണ്ട് തവണ വിവാഹം കഴിച്ച ആലിയ; സംഭവം ഇങ്ങനെ.!

ഇലിയാനയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു; പേര് 'കോവ ഫീനിക്സ് ഡോളൻ'; പേരിന്‍റെ അര്‍ത്ഥം ഇതാണ്.!

Asianet News Live

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത