തൂശനിലയിട്ട് കേരള തനിമയിൽ സദ്യയുണ്ട് സണ്ണി ലിയോൺ; ഒപ്പം മക്കളും ഭർത്താവും

Web Desk   | Asianet News
Published : Feb 18, 2021, 01:49 PM IST
തൂശനിലയിട്ട് കേരള തനിമയിൽ സദ്യയുണ്ട് സണ്ണി ലിയോൺ; ഒപ്പം മക്കളും ഭർത്താവും

Synopsis

തൂശനിലയിട്ട് സദ്യ കഴിക്കുന്ന ചിത്രങ്ങളുമുണ്ട്. റിസോർട്ടിൽ പ്രത്യേകം സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച ടേബിളിൽ ഇരുന്നാണ് അഞ്ച് പേരും സദ്യ ആസ്വദിച്ചത്. 

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് താരം സണ്ണി ലിയോൺ കുടുംബത്തോടൊപ്പം കേരളത്തിലാണ്. സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട ഷൂട്ടിം​ഗിനായാണ് താരം ഇവിടെ എത്തിയത്. കേരളത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. തിരുവനന്തപുരത്തുള്ള പൂവാർ‍ ഐലൻഡ് റിസോർ‍ട്ടിലാണ് ഇപ്പോൾ ഇവരുള്ളത്. ഇപ്പോഴിതാ കേരളത്തനിമയിൽ സണ്ണിയും കുട്ടികളും സദ്യ ഉണ്ണുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

പിങ്ക് ബ്ലൗസും കേരള സാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ്. മകൾ നിഷ പട്ടുപാവാട അണിഞ്ഞിരിക്കുന്നു. 

തൂശനിലയിട്ട് സദ്യ കഴിക്കുന്ന ചിത്രങ്ങളുമുണ്ട്. റിസോർട്ടിൽ പ്രത്യേകം സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച ടേബിളിൽ ഇരുന്നാണ് അഞ്ച് പേരും സദ്യ ആസ്വദിച്ചത്. ഒരു മാസത്തോളം നടിയും കുടുംബവും കേരളത്തിലുണ്ടെന്നാണ് റിപ്പോർട്ട്. എംടിവിയുടെ റിയാലിറ്റി ഷോ ഷൂട്ടിന്റെ ഭാഗമായാണ് സന്ദർശനം.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി