'സൂപ്പര്‍ ചലഞ്ച്'; ഔട്ട്ഡോര്‍ ഗെയിം ഷോയുമായി ഏഷ്യാനെറ്റ്

Published : Feb 26, 2022, 06:55 AM IST
'സൂപ്പര്‍ ചലഞ്ച്'; ഔട്ട്ഡോര്‍ ഗെയിം ഷോയുമായി ഏഷ്യാനെറ്റ്

Synopsis

ഞായറാഴ്ച വൈകിട്ട് 4.30ന്

പൂര്‍ണമായും ടര്‍ഫില്‍ അരങ്ങേറിയ ഔട്ട്ഡോര്‍ ഗെയിം ഷോയുമായി ഏഷ്യാനെറ്റ്. സൂപ്പര്‍ ചലഞ്ച് (Super Challenge) എന്നാണ് ഷോയ്ക്ക് പേരിട്ടിരിക്കുന്നത്. മലയാള ചലച്ചിത്രരംഗത്തിലെയും ടെലിവിഷനിലെയും പ്രിയതാരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ് ഈ ഷോയില്‍. എഴുപുന്ന ബൈജുവും അബു സലിമും ടീമുകളുടെ ക്യാപ്റ്റന്മാരായി എത്തുന്നു. ശരണ്യ ആനന്ദ്, കെ കെ മേനോൻ, സ്മിത, ബിജുക്കുട്ടന്‍, മണിക്കുട്ടൻ, ധന്യ മേരി വര്‍ഗീസ്, ദേവി ചന്ദന, വീണ നായർ, റോൻസൺ, തങ്കച്ചൻ, അഖിൽ, രേഷ്മ നായർ, അശ്വതി, നൂബിൻ ജോണി, അവന്തിക തുടങ്ങിയവരാണ് ടീമുകളിലായി മത്സരിക്കാനെത്തുന്നത്. പ്രജോദ് കലാഭവനും മീരയുമാണ് അവതാരകരായി എത്തുന്നുന്നത്.
 
കൂടാതെ ജനപ്രിയ താരങ്ങൾക്കൊപ്പം കോമഡി സ്റ്റാഴ്സിലെ താരങ്ങള്‍ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകളും ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം കുടുംബവിളക്ക് ഫെയിം ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന നൃത്തവും ഈ ഇവന്റിന് മിഴിവേകി. ഫെബ്രുവരി 27 ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ ഏഷ്യാനെറ്റില്‍ സൂപ്പര്‍ ചലഞ്ച് സംപ്രേഷണം ചെയ്യും.

'മൈക്കിള്‍' എത്താന്‍ അഞ്ച് ദിവസം; ഭീഷ്മ പര്‍വ്വം റിസര്‍വേഷന്‍ തുടങ്ങുന്നു

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ