'സർ, ഇന്ത ഹൈറ്റിൽ ഒന്നുമേ കേൾക്കലെ'; പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയയുടെ കമന്റ്

Web Desk   | Asianet News
Published : Jul 29, 2021, 12:35 PM ISTUpdated : Jul 29, 2021, 02:01 PM IST
'സർ, ഇന്ത ഹൈറ്റിൽ ഒന്നുമേ കേൾക്കലെ'; പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയയുടെ കമന്റ്

Synopsis

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക.

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് പൃഥ്വി ഇപ്പോൾ.  തെലുങ്കാനയിൽ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ക്യാമറാമാന്റെ ചിത്രം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. ഇതിന് താരത്തിന്റെ ഭര്യ സുപ്രിയ നൽകിയ കമന്റാണ് ശ്രദ്ധനേടുന്നത്. 

അഭിനന്ദ് രാമാനുജം ആണ് ബ്രോ ഡാഡിയുടെ ക്യാമറാമാൻ. അദ്ദേഹത്തിന്റെ ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. 
“ഇതുകൊണ്ടാവും സിനിമോട്ടോഗ്രാഫേഴ്സ് എന്റെ കൂടെ വർക്ക് ചെയ്യാൻ മടിക്കുന്നതെന്ന് ഞാൻ കരുതുന്നു,” എന്നായിരുന്നു പൃഥ്വി കുറിച്ചത്. “അഭിനന്ദ് രാമാനുജം പൃഥ്വിയോട്: സാർ, ഇന്ത ഹൈറ്റിലെ ഒന്നുമേ കേൾക്കലേ,” എന്നാണ് സുപ്രിയ കമന്റ് ചെയ്തത്. സുപ്രിയയുടെ കമന്റ് ആരാധകർക്ക് ഇടയിൽ ചിരിപടർത്തിയിരിക്കുകയാണ് ഇപ്പോൾ. 

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. ഇവരെ കൂടാതെ 
മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്