താടിക്കാരൻ വീട്ടിലെത്തിയിട്ടുണ്ടേ; പൃഥിക്കൊപ്പം സെൽഫി പങ്കുവച്ച് സുപ്രിയ

Published : Dec 08, 2019, 04:24 PM ISTUpdated : Dec 08, 2019, 04:27 PM IST
താടിക്കാരൻ വീട്ടിലെത്തിയിട്ടുണ്ടേ; പൃഥിക്കൊപ്പം സെൽഫി പങ്കുവച്ച് സുപ്രിയ

Synopsis

'രണ്ടുമാസത്തിനുശേഷം താടിക്കാരൻ വീട്ടിലെത്തിയിട്ടുണ്ട്', എന്ന് കുറിച്ചുക്കൊണ്ടായിരുന്നു സുപ്രിയ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസമായി വീട്ടിൽനിന്ന് മാറിനിൽക്കുകയായിരുന്ന നടൻ പൃഥ്വിരാജ് വീട്ടിൽ മടങ്ങിയെത്തിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ. പൃഥ്വിരാജിനൊപ്പമുള്ള സെൽഫി പങ്കുവച്ചുക്കൊണ്ടായിരുന്നു താരം മടങ്ങിയെത്തിയ വിവരം സുപ്രിയ ആരാകരെ അറിയിച്ചത്.

'രണ്ടുമാസത്തിനുശേഷം താടിക്കാരൻ വീട്ടിലെത്തിയിട്ടുണ്ട്', എന്ന് കുറിച്ചുക്കൊണ്ടായിരുന്നു സുപ്രിയ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയാണ് പൃഥ്വിരാജ് വീട്ടിൽ മടങ്ങിയെത്തിയത്. മൂന്ന് മാസത്തേക്ക് സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുന്നുവെന്ന് പൃഥ്വിരാജ് നേരത്തെ സോഷ്യൽമീഡിയയിലൂട വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം വീട്ടിലേക്ക് മടങ്ങിയെത്തിയത്.

നേരത്തെ താടിക്കാരനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞുള്ളൊരു ചിത്രം സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. പൃഥ്വിയോടൊപ്പം ‘ഡ്രൈവിങ് ലൈസൻസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നെടുത്ത സെൽഫിയായിരുന്നു സുപ്രിയ പങ്കുവച്ചത്. രണ്ടുമാസമായി വീട്ടിൽനിന്ന് വിട്ടുനിൽക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നുവെന്നായിരുന്നു ചിത്രത്തിനൊപ്പം സുപ്രിയ കുറിച്ചത്.

ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നിവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ. ലാൽ ജൂനിയര്‍ ആണ് ഡ്രൈവിങ് ലൈസൻസ് സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ 20ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍